HomeNewsEducationActivityപുറമണ്ണൂരിൽ അങ്കണവാടി മുറ്റത്ത് പച്ചക്കറി വിത്തിട്ട് കുരുന്നുകൾ

പുറമണ്ണൂരിൽ അങ്കണവാടി മുറ്റത്ത് പച്ചക്കറി വിത്തിട്ട് കുരുന്നുകൾ

seedpuramannur-anganwadi

പുറമണ്ണൂരിൽ അങ്കണവാടി മുറ്റത്ത് പച്ചക്കറി വിത്തിട്ട് കുരുന്നുകൾ

ഇരിമ്പിളിയം: അങ്കണവാടിയുടെ മുറ്റത്തും പച്ചക്കറി വിളയിക്കാൻ കുരുന്നുകൾ. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ പുറമണ്ണൂർ അങ്കണവാടിയുടെ മുറ്റത്താണ് പച്ചക്കറിക്കൃഷിക്കായി കൊച്ചുകുട്ടികൾ വിത്തിറക്കിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ വിതരണം ചെയ്ത വിത്തുകളാണ് കുട്ടികൾ അങ്കണവാടിമുറ്റത്ത് വിതച്ചത്. പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തത നേടുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, സുരക്ഷിതഭക്ഷണം ഉറപ്പാക്കുക, പരമ്പരാഗത നാടൻവിത്തുകൾ സംരക്ഷിക്കുക എന്നിവയ്ക്കുവേണ്ടിയാണ് പരിമിതമായ സ്ഥലത്ത് പദ്ധതി നടപ്പാക്കുന്നത്.
seedpuramannur-anganwadi
വെണ്ട, വെള്ളരി, ചീര, പയർ എന്നിവയുടെ വിത്തുകളാണ് കുഴിച്ചിട്ടത്. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, വാർഡംഗം എന്നിവരുടെ പിന്തുണയുമുണ്ട്. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ കെ. സജീഷ്, കെ. സൗമ്യ, അങ്കണവാടി അധ്യാപിക സൗമ്യ, ടി.പി. ഹംസ, അങ്കണവാടി വിദ്യാർഥികൾ, രക്ഷിതാക്കൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!