കോട്ടക്കലിൽ അപകടത്തില്‍ പരുക്കേറ്റുവീണ ആളിനെ നിലത്തിട്ടു ചവിട്ടിയ യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തി: ഒടുവിൽ അറസ്റ്റും
കോട്ടക്കല്‍: കോട്ടക്കല്‍ ചങ്കുവെട്ടിയിൽ അശ്രദ്ധമായി ഓടിച്ച സ്വന്തം വണ്ടിയിടിച്ച് പരിക്കേറ്റു വീണ യുവാവിനെ നിലത്തിട്ട് ചവിട്ടിയാൾക്കെതിരെ വൻ പ്രതിഷേധം ആളിക്കത്തുന്നു. ഒക്ടോബർ 11ന് രാത്രി 9 മണിക്കായിരുന്നു സംഭവം. ചങ്കുവെട്ടി വീമാർട്ടിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഹോണ്ട ആക്ടീവയിൽ അമിതവേഗത്തിൽ എത്തിയ ഡ്യൂക്ക് 350 എന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ആക്ടീവയിൽ ഇരിക്കുകയായിരുന്ന കോട്ടക്കല്‍ പാപ്പായി ചെരട സ്വദേശി യൂസഫിന്റെ മകൻ ഉമറുല്‍ ഫാറൂഖ് (28) സാരമായി പരിക്കേൽക്കുകയും ഇയാൾക്ക് പിന്നീട് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ഫാറൂഖ് ഫൊട്ടോഗ്രാഫറായിരുന്നു. പൊന്മള സ്വദേശി ആയ അലവിയുടെ മകന്‍ ഹാറൂണ്‍ (22) ആണ് ബൈക്ക് ഓടിച്ചിരുന്നത്.
അപകട ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ ഹാറൂൺ അശ്രദ്ധയോടെയാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. ഫാറൂഖിന്റെ മരണത്തെ തുടര്‍ന്ന് ഹാറൂണ്‍ ഒളിവിലായിരുന്ന ഹാറൂണിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. ഫാറൂഖിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതിയെത്തുടർന്നാണ് നടപടി. ഹാറൂണിൻന്െ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് കോട്ടക്കൽ എസ്.ഐ അജിത് പ്രസാദ് അറിയിച്ചു.
ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റു നിലത്തുവീണു കിടന്ന ഫാറോക്കിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ ഹാറൂണ്‍ നിലത്തിട്ടു ചവിട്ടിയതായും നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോൽീസ് പറഞ്ഞു. ഇന്നലെ രാവിലെ കോട്ടക്കൽ സ്റ്റാന്റിൽ വച്ച് ഹാറൂൂണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതറിഞ്ഞ് ഇയാളെ കാണാൻ ഫാറൂഖിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കോട്ടക്കൽ സ്റ്റേഷനു മുന്നിൽ തടിച്ചു കൂടി. സംഘർഷ സാധ്യത മുൻനിർത്തി തിരൂർ സി.ഐ യും സ്റ്റേഷനിലെത്തി. തടിച്ചു കൂടിയ ജനങ്ങളെ വിവരങ്ങൾ ധരിപ്പിക്കുകയും സമാധാനപൂർവം പിരിച്ചൂ വിടുകയും ചെയ്തു. ഇയാളെ തിരൂർ കോടതിയിൽ ഹാജരാക്കി.
അപകടത്തിന് ഉത്തരവാദിയായ യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഇപ്പോഴും ഇരമ്പുകയാണ്.
ഹാറൂണിന്റ്റെ അറസ്റ്റ് രേഖപ്പെടൂത്തി സ്റ്റേഷന് പുറത്ത് കൊണ്ടു വരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here