വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം
വളാഞ്ചേരി : ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ ഇടയിൽ കണ്ടുവരുന്ന ദുഷിച്ച പ്രവണതകൾ ഇല്ലാതാക്കാൻ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സാമൂഹ്യ സംഘടനകളും പ്രതിജ്ഞാ ബദ്ധമാണെന്ന് മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങ് പറഞ്ഞു. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡണ്ട് നസീർ തിരൂർക്കാട് അധ്യക്ഷനായി. പി ടി എ വൈസ് പ്രസിഡണ്ട് കെ.പി അബ്ദുൾ കരീം, ഒ എസ് എ ഭാരവാഹികളായ ഡോ.എൻ. മുഹമ്മദാലി, വെസ്റ്റേൺ പ്രഭാകരൻ, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളായ ഹമീദ് പാണ്ടികശാല, അബ്ദുൾ സമദ്, സാജിദ ടീച്ചർ, കൃഷ്ണകുമാർ, ഗേൾസ് ഹൈസ്കൂൾ പ്രധാനധ്യാപിക പി.കെ. പ്രേമ, പി.സുധീർ, ടി.ജി.ഹരിദാസ്, സി. രജിത്ത് എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ എം.പി ഫാത്തിമക്കുട്ടി സ്വാഗതവും കെ. പ്രേംരാജ് നന്ദിയും പറഞ്ഞു. എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here