കൽപകഞ്ചേരി സ്വദേശിനി പ്രസവത്തിനിടെ മരിച്ച സംഭവം: ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
മഞ്ചേരി :സ്വകാര്യ ആശുപത്രിയിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ പ്രസവത്തിനിടെ യുവതി മരിക്കാനിടയായ സംഭവത്തിൽ കേന്ദ്രത്തിലെ ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. ചികിത്സകരായ ആബിർ, ഹുദ എന്നിവരുടെ ഹർജിയാണ് നിരസിച്ചത്. കൽപകഞ്ചേരി ചെറുവാന്നൂർ സ്വദേശിയായ യുവതിയാണ് രക്തസ്രാവത്തെത്തുടർന്നു മരിച്ചത്. ഡിഎംഒയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ചികിത്സാ കേന്ദ്രം ആരോഗ്യവകുപ്പ് അധികൃതർ പൂട്ടി സീൽ വച്ചിരുന്നു.

Image courtesy: the news minute
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here