മുന്‍കൂര്‍ റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാം; ‘അന്ത്യോദയ’ എക്പ്രസ് സര്‍വീസ് തുടങ്ങി
തിരുവനന്തപുരം: കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് മുന്‍കൂര്‍ റിസര്‍വ് ചെയ്യാതെ ആധുനിക സൗകര്യങ്ങളോട് കൂടിയ യാത്രയൊരുക്കി അന്ത്യോദയ എക്‌സപ്രസ് സര്‍വീസ് ആരംഭിച്ചു. കൊച്ചുവേളി മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസിന് ഇന്ന് കൊച്ചുവേളിയില്‍ റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ പച്ചക്കൊടി വീശി. കൊച്ചുവേളിയില്‍ നിന്ന് ആലപ്പുഴ വഴി പോകുന്ന ട്രെയിന്‍ 12 മണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ മംഗലാപുരത്തെത്തും. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ പോലെ ടിക്കറ്റ് ബുക്ക് ചെയ്യാതെ, സീറ്റുണ്ടെങ്കില്‍ ടിക്കറ്റെടുത്ത് കയറാവുന്ന അന്ത്യോദയ എക്‌സ്പ്രസാണ് സര്‍വീസ് ആരംഭിച്ചത്.
ട്രെയിന്‍ നമ്പര്‍ 16355/16356. ശനി, വ്യാഴം ദിവസങ്ങളില്‍ രാത്രി 9.25 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.15ന് മംഗലാപുരത്തും, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8ന് മംഗലാപുരത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.10ന് കൊച്ചുവേളിയിലും എത്തും
എല്ലാ കോച്ചുകളും അണ്‍റിസര്‍വ്ഡ് സീറ്റിംഗ് മാത്രമുള്ള ട്രെയിനുകളാണ് അന്ത്യോദയ എക്‌സ്പ്രസില്‍ സാധാരണ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാള്‍ 15 ശതമാനം അധികമായിരിക്കും. 16 കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളുമാണ് ഈ ട്രെയ്‌നിലുള്ളത്. ആധുനിക എല്‍.എച്ച്.ബി കോച്ചുകളുപയോഗിച്ച് നിര്‍മ്മിച്ച ദീനദയാലു കോച്ചുകളാണ് ഉപയോഗിക്കുന്നത്. കുടിവെള്ളം, മൊബൈല്‍ റീച്ചാര്‍ജിംഗ്, ലഗേജ് റാക്ക്, ബയോ ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബക്കറ്റ് സീറ്റുകള്‍ക്ക് പകരം നീളത്തിലുള്ള കുഷ്യന്‍ ബെഞ്ച് സീറ്റുകളാണ്. കൊല്ലം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ആറിടങ്ങളിലാണ് സ്‌റ്റോപ്പുള്ളത്. കൊല്ലത്ത് മൂന്ന് മിനിട്ടും തൃശൂരില്‍ രണ്ടു മിനിട്ടും ഷൊര്‍ണൂരില്‍ പത്തു മിനിട്ടും മറ്റ് സ്‌റ്റേഷനുകളില്‍ അഞ്ച് മിനിട്ട് വീതവും സ്‌റ്റോപ്പുണ്ട്. മലബാറിലേക്കുള്ള രാത്രി യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; റിസര്‍വേഷനില്ലാതെ ഏത് കോച്ചിലും യാത്ര ചെയാവുന്ന അന്ത്യോദയ എക്സ്പ്രസ് ഓടിത്തുടങ്ങി; കൊച്ചുവേളിയില്‍ നിന്ന് മംഗലാപുരത്തെത്താന്‍ 12 മണിക്കൂര്‍ .ജനറല്‍ കോച്ചുകള്‍ മാത്രമുള്ള ട്രെയിനാണ് അന്ത്യോദയ എക്‌സ്പ്രസ്. എസി, റിസര്‍വേഷന്‍ കോച്ചുകളില്ല. യാത്രക്കാര്‍ക്ക് ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം. പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും ഏറെ ആശ്വാസകരമാവും ഈ പുതിയ ട്രെയിന്‍.
മലപ്പുറത്ത് സ്റ്റോപ് ഇല്ലാതെ 28 ട്രെയിനുകൾ
റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ ജില്ലയെ ഉൾപ്പെടുത്താതെ രണ്ടു ട്രെയിൻ സർവീസ് കൂടി ആരംഭിക്കുന്നതോടെ മലപ്പുറത്തെവിടെയും സ്റ്റോപ്പില്ലാത്ത ട്രെയിനുകളുടെ എണ്ണം 28 ആയി. മലബാറിലെ വരുമാനമുള്ള റെയിൽവേ സ്റ്റേഷനായിട്ടുപോലും തിരൂരിൽ മിക്ക ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ് അനുവദിച്ചിട്ടില്ല.
നിലവിൽ നിർത്താതെ ഓടുന്ന ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതികൾക്കും പ്രക്ഷോഭങ്ങൾക്കുമിടെയാണു മറ്റൊരു തിരിച്ചടി കൂടിയുണ്ടായിരിക്കുന്നത്. ഇതോടെ മലപ്പുറം ജില്ലയിൽ നിന്നുള്ള ദീർഘദൂര യാത്രക്കാർ പുതുതായി അനുവദിച്ച രണ്ടു ട്രെയിനുകളിൽകൂടി യാത്ര ചെയ്യാൻ അടുത്തുള്ള കോഴിക്കോട്, ഷൊർണൂർ സ്റ്റേഷനുകളിൽ എത്തേണ്ട അവസ്ഥയാണ്. ജനപ്രതിനിധികളുടെയും അധികൃതരുടെയും ഭാഗത്ത്നിന്നു ശക്തമായ ഇടപെടലുകൾ ഇല്ലാത്തതാണു റെയിൽവേ ഭൂപടത്തിൽ അടിക്കടി മലപ്പുറം നേരിടുന്ന അവഗണനയ്ക്കു പ്രധാന കാരണമെന്നാണ് ആക്ഷേപം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here