HomeNewsInitiativesDonationഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് കത്തെഴുതി വിദ്യാർത്ഥി; സ്മാർട്ഫോൺ സമ്മാനിച്ച് ജില്ലാ പഞ്ചായത്തംഗം എ പി സബാഹ്

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് കത്തെഴുതി വിദ്യാർത്ഥി; സ്മാർട്ഫോൺ സമ്മാനിച്ച് ജില്ലാ പഞ്ചായത്തംഗം എ പി സബാഹ്

sabah-smartphone-edayur

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് കത്തെഴുതി വിദ്യാർത്ഥി; സ്മാർട്ഫോൺ സമ്മാനിച്ച് ജില്ലാ പഞ്ചായത്തംഗം എ പി സബാഹ്

എടയൂർ: സ്കൂളിലെ ക്ലാസുകൾ ഓൺലൈനായി പഠിക്കാൻ സാഹചര്യം ഇല്ലെന്ന് കത്തയച്ച വിദ്യാർത്ഥിനിക്ക് സ്മാർട്ഫോണുമായി ജില്ലാ പഞ്ചായത്തംഗം. ജില്ലാ പഞ്ചായത്തിലെ എടയൂർ ഡിവിഷൻ അംഗമായ എ പി സബാഹാണ് എടയൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ താമസക്കാരിയായ പൂവത്തുംതറയിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ബഷീറിൻ്റെ മകൾ മുബഷീറയ്ക്ക് സബാഹ് ഫോൺ സമ്മാനിച്ചത്.
sabah-smartphone-edayur
ഹോട്ടൽ ജോലി ചെയ്ത് ജീവിച്ചിരുന്ന ഈ കുട്ടിയുടെ പിതാവിന് ലോക്ക് ഡൗൺ കാരണം ജോലി ഇല്ലാതായതോടെ പ്രയാസത്തിലായിരുന്നു ഇവർ. അഞ്ച് കുട്ടികൾ പിതാവിൻ്റെ ഒരു ഫോണിലാണ് പഠനം നടത്തിയിരുന്നത്. ഇത് പ്രയാസമായതോടെയാണ് താൻ ഇങ്ങനെയൊരു കത്തെഴുതിയതെന്ന് മുബഷിറ പറയുന്നു. കത്ത് ലഭിച്ച എ.പി സബാഹ് പുത്തനൊരു ഫോണുമായി വീട്ടിലെത്തി. മുബഷിറ ഇപ്പോൾ ഫോൺ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ്. എ.പി സബാഹിനൊപ്പം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന, മൊയ്തു എടയൂർ, ടി.കെ.ജംഷീദ്, നിഷാദ് മൊയ്തു എന്നിവരും ഉണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!