പിഎംഎവൈ പദ്ധതി: വളാഞ്ചേരി നഗരസഭയിൽ അഗ്രിമെന്റ് വയ്ക്കാത്ത ഉപഭോക്താക്കൾ ഉടൻ സമർപ്പിക്കുക
വളാഞ്ചേരി: പ്രധാൻമന്ത്രി ആവാസ് യോജന (PMAY) യുടെ പ്രോജക്ട് റിപോർട്ടിൽ ഉൾപ്പെട്ട 249 ഗുണഭോക്താകളിൽ ഇനിയും നഗരസഭ സെക്രട്ടറിയുമായി അഗ്രിമെന്റ് വെക്കാത്തവർ എത്രയും പെട്ടെന്ന് (വരുന്ന നവംബർ 5നകം) അഗ്രിമെന്റ് വെക്കേണ്ടതാണ്.
എഗ്രിമെന്റ് വെക്കുമ്പോൾ എത്തിക്കേണ്ട രേഖകൾ:
- പെർമിറ്റ് കോപ്പി.
- അസ്സൽ ആധാരം.
- ഗുണഭോക്താവിന്റ് പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം.
- ഗുണഭോക്താവി ന്റെ ബാങ്ക് അക്കൗണ്ട് കോപ്പി (ഗുണഭോക്താവ് പുരുഷനാണെങ്കിൽ ജോയിൻറ് അക്കൗണ്ട് എടുത്തതിന്റെ പകർപ്പ് -ഭാര്യയുടെയും ഭർത്താവിന്റെയും പേരിലുള്ള അക്കൊണ്ട്)
- ഗുണഭോക്താവിന്റ് പേരിലുള്ള 200 രൂപയുടെ മുദ്ര പത്രത്തിൽ എഗ്രിമെന്റ് പ്രിന്റ് ചെയ്ത് എത്തിക്കണം (പുരുഷനാണ് ഗുണഭോതാവെങ്കിൽ നോട്ടറി അറ്റസ്റ്റ് ചെയ്ത 100 രൂപയുടെ മുദ്ര പത്രം ഇതിനോടൊപ്പം വേണം) പുതിയ റേഷൻ കാർഡ് പകർപ്പ്.
- റേഷൻ കാർഡ് APL ആണെങ്കിൽ വരുമാന സർട്ടിഫിക്കറ്റ്.
- നഗരസഭയുടെ ICICI ബാങ്കിൽ ഉള്ള PMAY അക്കൗണ്ടിൽ ആദ്യ ഗഡു ആയ 5000 രൂപ നിക്ഷ്പിച്ചതിന്റെ റീസിപ്റ് പകർപ്പ്.
- ഗുണഭോക്താവ് വളരെക്കാലം മുമ്പ് എടുത്ത ആധാർ ആണെങ്കിൽ അത് ബന്തപെട്ട അക്ഷയ സെന്ററുകൾ പോയി ആക്ടിവ് ആണോ എന്ന് നോക്കി അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്തത്തിന്റ പകർപ്പ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here