എൻ.ആർ.ഐ സർട്ടിഫിക്കറ്റ്; അപ്പോയിന്മെന്റ് ഇല്ലാതെ സന്ദർശിക്കാൻ അനുമതി നൽകി ദോഹയിലെ ഇന്ത്യൻ എംബസി
ദോഹ: ഖത്തറിലെ ഇന്ത്യക്കാർക്ക് എൻ. ആർ. ഐ സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കാനായി, എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 12:30 മുതൽ 1 മണി വരെ മുൻകൂർ അപ്പോയിന്മെന്റ് ഇല്ലാതെ ദോഹയിലെ ഇന്ത്യൻ എംബസി സന്ദർശിക്കാൻ അനുമതി നൽകിക്കൊണ്ട് എംബസ്സി തീരുമാനമായി. ഇന്ത്യയിലെ കോളേജുകളിൽ എൻആർഐ കാറ്റഗറിയിൽ അഡ്മിഷന് വേണ്ടി എൻ. ആർ. ഐ സർട്ടിഫിക്കട്ടിന്റെ ആവശ്യകത ഉയർന്നതാണ് തീരുമാനത്തിന് പിന്നിൽ.
അപ്പോയിന്മെന്റ് ഇല്ലാതെയുള്ള സന്ദർശാനുമതി എൻ. ആർ. ഐ സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ മാത്രമാണ്. എംബസിയുമായി ബന്ധപ്പെട്ട മറ്റെല്ലാ വിഷയങ്ങൾക്കും അപേക്ഷകൾക്കും മുൻകൂർ അനുമതി ആവശ്യമാണെന്നും ഇന്ത്യൻ എംബസി ട്വിറ്റർ പേജിലൂടെ അറിയിച്ചു. അതേ സമയം, പരിപാടികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ നേരിട്ട് അറിയിക്കാനായി ഇന്ത്യൻ എംബസി ആരംഭിച്ച ഓണ്ലൈൻ രെജിസ്ട്രേഷനിൽ (https://indianembassyqatar.gov.in/indian_national_reg) രെജിസ്റ്റർ ചെയ്യാൻ ഖത്തറിലെ ഇന്ത്യക്കാരോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. റെജിസ്ട്രേഷൻ നിർബന്ധമല്ല
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here