HomeNewsGeneralബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായം; അപേക്ഷകള്‍ ക്ഷണിച്ചു

ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായം; അപേക്ഷകള്‍ ക്ഷണിച്ചു

barber

ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായം; അപേക്ഷകള്‍ ക്ഷണിച്ചു

സംസ്ഥാനത്തെ ഒ.ബി,സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് അവരുടെ തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് പിന്നാക്ക സമുദായ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിനുള്ള ധനസഹായ പദ്ധതിയിലേക്ക് (2019-20) അപേക്ഷ ക്ഷണിച്ചു.
barber
നിലവില്‍ ഈ തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ അപേക്ഷയും അനുബന്ധ രേഖകളും സാക്ഷ്യപത്രങ്ങളും സഹിതം സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുന്‍പാകെയാണ് സമര്‍പ്പിക്കേണ്ടത്. മുന്‍വര്‍ഷങ്ങളില്‍ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും, 60 വയസ്സ് പൂര്‍ത്തിയായവരും അപേക്ഷിക്കേണ്ടതില്ല. ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് 31 ആണ്. അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും Click Here വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 0495-2377786 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!