ഹജ്ജ് – 2023; ഹജ്ജ് ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം
കരിപ്പൂർ : ഹജ്ജ് – 2023 ഹജ്ജ് ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന ജോലികള്‍ യാതൊരു പ്രതിഫലവും കൂടാതെ നിര്‍വ്വഹി
ക്കാന്‍ താത്പര്യമുള്ളവര്‍ 2023 ഫെബ്രുവരി 20നകം ഓണ്‍ലൈന്‍ മുഭഖന അപേക്ഷ സാര്‍ഷിക്കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ ലിങ്ക് കേരള സംസ്ഥാന ഹജ്ജ് കമിറ്റിയൂടെ
keralahajcommittee.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 2023 ഫെബ്രുവരി 20നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍ഷിച്ചവരില്‍ നിന്നും നിശ്ചിത യോഗ്യതയുള്ളവരെ
മാത്രമേ ഇന്റര്‍വ്യൂവിന് പരിഗണിക്കുകയുള്ളൂ.
യോഗ്യതഃ
1 അപേക്ഷകരുടെ പ്രായം 10/02/2023ന് 25 വയസ്സിനും 58 വയസ്സിനുമിടയിലായിരിക്കണം. (വയസ്സ് തെളിയിക്കുന്ന രേഖ സമര്‍പ്പിക്കണം).
2. ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചവരായിരിക്കണം. (ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചതിനുള്ള രേഖ സമര്‍പ്പിക്കണം).
3. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം.
ട്രെയിനേഴ്സിനുള്ള ചുമതലകൾ:
1) ഹജ്ജ് അപേക്ഷകര്‍ക്ക് വേണ്ടുന്ന എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കലും അപേക്ഷയും അപേക്ഷയോടൊഷം സമർപ്പിക്കേണ്ട രേഖകളും കൃത്യമായും സമയ ബന്ധിതമായും ഹജ്ജ്
കമിറ്റി ഓഫീസ്സില്‍ എത്തിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കലുമാണ് പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. ഹജ്ജ് അപേക്ഷ ലഭ്യമാക്കലും പൂരിപ്പിച്ച് നൽകലും ആവശ്യമായ രേഖകളെക്കുറിച്ച്
വിവരം നല്‍കലുമെല്ലാം ഇതിലുൾപ്പെടും.
2) ഹജ്ജിന് സെലക്ഷന്‍ ലഭിച്ചവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും രേഖകൾ സമർപ്പിക്കുന്നതിനും മറ്റും സഹായിക്കുകയും തെരഞ്ഞെടുക്കചെട്ടവര്‍ക്ക് സന്നദ്ധ സംഘടനകളു
ടേയും വ്യക്തികളുടെയും സഹായത്തോടെ മൂന്ന് ഘട്ടങ്ങളിലായി പരിശീലന ക്ലാസ്സുകള്‍ നല്‍കുകയും മെഡിക്കല്‍ ക്യാമ്പും കുത്തിവെപ്പ് ക്യാമ്പും സംഘടിചിക്കുകയും ചെയ്യുക.
3) ഹജ്ജ് യാത്രക്ക് വേണ്ട തയ്യാറെടുഷ് നടത്താന്‍ സഹായിക്കുകയും ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ഹാജിമാരെ അറിയിക്കുകയും ചെയ്യുക.
Application link: https;//keralahajcommittee.org/application.php
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here