മലപ്പുറം ജില്ലയിൽ 43 റേഷൻകടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നു; ജൂൺ 15 വരെ അപേക്ഷിക്കാം
മലപ്പുറം : ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്തതും താത്‌കാലിക ലൈസൻസിൽ പ്രവർത്തിക്കുന്നതുമായ 43 റേഷൻകടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കാൻ പട്ടികജാതി, ഭിന്നശേഷി, സംവരണ വിഭാഗങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി പനംപിലാവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ പൈത്തിനിപ്പറമ്പ് (പട്ടികജാതി), ആനക്കയം ഇരുമ്പുഴി (ഭിന്നശേഷി), ചെറുകാവ് ഐക്കരപ്പടി (പട്ടികജാതി), ചെറുകാവ് മിനി എസ്റ്റേറ്റ് (പട്ടികജാതി), പള്ളിക്കൽ കുമ്മിണിപ്പറമ്പ് (ഭിന്നശേഷി), പുളിക്കൽ പനച്ചിക്കൽ പള്ളിയാളി (ഭിന്നശേഷി), ചേലേമ്പ്ര പെരുന്നീരി (പട്ടികജാതി), ചീക്കോട് എളംകടവ് (പട്ടികജാതി), വാഴക്കാട് എളമരം (പട്ടികജാതി), വാഴയൂർ പുതുക്കോട് (ഭിന്നശേഷി). പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം തട്ടാരക്കാട് (ഭിന്നശേഷി), അങ്ങാടിപ്പുറം പരിയാപുരം (പട്ടികജാതി), പുഴക്കാട്ടിരി കടുങ്ങപുരം (പട്ടികജാതി), കുറുവ കരിഞ്ചാപ്പാടി (ഭിന്നശേഷി), പുഴക്കാട്ടിരി പലകപ്പറമ്പ് (പട്ടികജാതി), പെരിന്തൽമണ്ണ നഗരസഭയിലെ പൊന്ന്യാകുർശി (പട്ടികജാതി), പുലാമന്തോൾ യു.പി. (ഭിന്നശേഷി), താഴേക്കോട് മുതുക്കുംപുറം (പട്ടികജാതി), കുറുവ അമ്പലപ്പറമ്പ് (ഭിന്നശേഷി), അങ്ങാടിപ്പുറം മേലേ അരിപ്ര (ഭിന്നശേഷി). നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയിൽപ്പെടുന്ന കരിമ്പുഴ (പട്ടികജാതി), തിരൂരങ്ങാടി താലൂക്കിലെ തേഞ്ഞിപ്പലം ആലുങ്ങൽ അങ്ങാടി (പട്ടികജാതി), വേങ്ങര മുതലമാട് (പട്ടികജാതി), എടരിക്കോട് സ്വാഗതമാട് (പട്ടികജാതി), പറപ്പൂർ മേലങ്ങാടി (ഭിന്നശേഷി), തിരൂരങ്ങാടി നഗരസഭയിലെ ഈസ്റ്റ് ബസാർ (പട്ടികജാതി). തിരൂർ താലൂക്കിലെ വെട്ടം പരിയാപുരം (പട്ടികജാതി), താനൂർ നഗരസഭയിലെ കുന്നുംപുറം (ഭിന്നശേഷി), കോട്ടയ്ക്കൽ നഗരസഭയിലെ നായാടിപ്പാറ (പട്ടികജാതി), താനൂർ നഗരസഭയിലെ എളാരം കടപ്പുറം (ഭിന്നശേഷി), മംഗലം കുറുംപടി (പട്ടികജാതി), പുറത്തൂർ പടിഞ്ഞാറേക്കര (പട്ടികജാതി), താനൂർ നഗരസഭയിലെ പണ്ടാരക്കടപ്പുറം (പട്ടികജാതി), ഇരിമ്പിളിയം മങ്കേരി (പട്ടികജാതി), പൊന്മുണ്ടം (പട്ടികജാതി). പൊന്നാനി താലൂക്കിലെ വെളിയങ്കോട് മുളമുക്ക് എരമംഗലം(ഭിന്നശേഷി), പെരുമ്പടപ്പ് അയിരൂർ(പട്ടികജാതി), കാലടി പോത്തന്നൂർ സെന്റർ (ഭിന്നശേഷി), തവനൂർ മറവഞ്ചേരി വെസ്റ്റ് (ഭിന്നശേഷി), പൊന്നാനി നഗരസഭയിലെ ബാർലിക്കുളം നായരങ്ങാടി (ഭിന്നശേഷി) എന്നിവിടങ്ങളിലാണ് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ അനുബന്ധ രേഖകൾ സഹിതം ഫോട്ടോ പതിപ്പിച്ച് ജൂൺ 15-ന് വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിൽ എത്തിക്കണം. നിശ്ചിത സമയത്തിനു മുമ്പ് ലഭിക്കാത്ത അപേക്ഷകൾ പരിഗണിക്കില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും സിവിൽസപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://civilsupplieskerala.gov.in ലും ലഭിക്കും. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ് മലപ്പുറം: 0483-2734912. ഏറനാട് താലൂക്ക്: 0483-2766230, 9188527396. കൊണ്ടോട്ടി താലൂക്ക്: 0483-2713230, 9188527395. പെരിന്തൽമണ്ണ താലൂക്ക്: 0493-3227238, 9188527398. നിലമ്പൂർ താലൂക്ക്: 0493-1220507, 9188527394. തിരൂരങ്ങാടി താലൂക്ക്: 0494-2462917, 9188527393. തിരൂർ താലൂക്ക്: 0494-2422083, 9188527397. പൊന്നാനി താലൂക്ക്: 0494-2666019, 9188527393.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here