ജില്ലാ പ്ലാനിങ് ഓഫീസില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകള്‍
മലപ്പുറം: ജില്ലാ പ്ലാനിങ് ഓഫീസില്‍ പ്രോജക്ട് അസോസിയേറ്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് നാലു മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് അസോസിയേറ്റിന് ബിരുദം, മലയാളഭാഷയില്‍ പ്രാവീണ്യവും എഡിറ്റ് ചെയ്യുന്നതിനുള്ള കഴിവും മലയാളം – ഇംഗ്ലീഷ് തര്‍ജമ ചെയ്യാനുള്ള കഴിവ്, കംപ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പ്രാവീണ്യം, മലയാളം/ഇംഗ്ലീഷ് പി.ജി. അഭികാമ്യം എന്നിവയുമാണ് യോഗ്യതകള്‍. വേതനം പ്രതിമാസം 25,000 രൂപ.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് എസ്.എസ്.എല്‍.സി, ഡി.ടി.പി, എം.എസ്. ഓഫീസ് എന്നിവയില്‍ പരിജ്ഞാനം, മലയാളം – ഇംഗ്ലീഷ് ടൈപ്പിങ്ങിലുള്ള പ്രാവീണ്യം, ഇന്റര്‍നെറ്റ് ഉപയോഗത്തിനുള്ള പ്രാവീണ്യം, യൂണികോഡ് സംവിധാനത്തിലുള്ള മീര ഫോണ്ട് ഉപയോഗത്തിലുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യതകള്‍.
Content highlights: data entry operator malappuram planning office vacancy
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here