പഠന മുറി നിർമ്മാണം; ആതവനാട് പഞ്ചായത്തിലെ അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
ആതവനാട് : ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ എസ്.സി. കുടുംബങ്ങളിലെ എട്ടുമുതൽ 12-ാംക്ലാസ് വരെ ഗവ/എയ്ഡഡ് / ടെക്നിക്കൽ/സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന പഠനമുറി നിർമാണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 800 ചതുരശ്രഅടി വിസ്തൃതിയിൽ അധികരിക്കാത്ത വീടുള്ളവരും ഒരു ലക്ഷം രൂപവരെ വരുമാനമുള്ളവരുമായിരിക്കണം അപേക്ഷകർ. കുറ്റിപ്പുറം ബ്ലോക്ക് പട്ടികജാതി ഓഫീസിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 20.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here