HomeNewsEducationScholarshipസിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ഫാറൂഖ് കോളേജ് സ്കോളർഷിപ്; മെയ് 23 വരെ അപേക്ഷിക്കാം

സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ഫാറൂഖ് കോളേജ് സ്കോളർഷിപ്; മെയ് 23 വരെ അപേക്ഷിക്കാം

scholarship

സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ഫാറൂഖ് കോളേജ് സ്കോളർഷിപ്; മെയ് 23 വരെ അപേക്ഷിക്കാം

ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ ഉന്നത ഉദ്യോഗങ്ങളിലേക്ക് പരീക്ഷ പരിശീലനം നേടുന്നതിന് ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമി ഒരു വർഷത്തേക്ക് സ്കോളർഷിപ് നൽകുന്നു. ബിരുദ പഠനം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2021 ജൂൺ 1 മുതൽ 3 വരെ നടക്കുന്ന Personality Test ൽ മികവ് തെളിയിക്കുന്നവരെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുക.
exams
സ്കോളർഷിപ്പിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന സിവിൽ സർവീസ് പരിശീലനം ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമിയിൽ ലഭ്യമാകും. സിവിൽ സർവീസ് പ്രീലിമിനറി, മെയിൻസ്, അഭിമുഖം എന്നീ മൂന്ന് തലകളിലേക്കുള്ള പരിശീലനമാണ് ലഭിക്കുക. കൂടാതെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള സൗജന്യ താമസവും കോളേജിൽ ഏർപ്പെടുത്തും. സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 250/- രൂപയാണ്.
Indira-Gandhi-Single-Girl-Child-Scholarship
ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2021 മെയ് 23 ആണ്. സ്കോളർഷിപ് പരീക്ഷയെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഓൺലൈൻ അപേക്ഷാഫോറവും www.farookcollege.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!