HomeNewsEducationസൗജന്യ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിലുറപ്പാക്കൽ: ജൂൺ-ജൂലൈ മാസങ്ങളിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

സൗജന്യ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിലുറപ്പാക്കൽ: ജൂൺ-ജൂലൈ മാസങ്ങളിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

nulm

സൗജന്യ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിലുറപ്പാക്കൽ: ജൂൺ-ജൂലൈ മാസങ്ങളിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

വളാഞ്ചേരി: ഭാരത സർക്കാറിന്റെ പാർപ്പിട നഗരദാരിദ്ര്യ നിർമ്മാർജ്ജന മന്ത്രാലയത്തിന്റെ സഹായത്തോടെ സംസ്ഥാന നഗരകാര്യ വകുപ്പ്‌ കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ (NULM) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ കൊഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
കോഴ്സുകളും യോഗ്യതയും
1. അക്കൗണ്ട്സ്‌ അസിസ്റ്റന്റ്‌ യൂസിംഗ്‌ ടാലി
യോഗ്യത: പ്ലസ്‌ടു കൊമേഴ്സ്‌,
വയസ്സ്‌: 18 -36)
കാലാവധി : 3 മാസം
വളാഞ്ചേരി കേന്ദ്രത്തിൽ Non Residential course.

2) ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്‌ (നഴ്‌സിംഗ്‌ അസിസ്റ്റന്റ്‌)
@ HLFPPT Training Centre, പെരിന്തൽമണ്ണ.
യോഗ്യത: SSLC
പ്രായപരിധി: 18 – 35 വയസ്സ്‌.
കാലാവധി : 3 മാസം.

3. ഓട്ടോമോട്ടീവ്‌ സർവ്വീസ്‌ മെക്കാനിക്ക്‌ (ഫോർവീലർ & ടൂവീലർ)
ജെ.എസ്‌.എസ്‌ നിലമ്പൂർ, തലശ്ശേരി കേന്ദ്രത്തിൽ വെച്ച്‌.
(Residential)
യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ
വയസ്സ്‌: 18 – 32
ഫോൺ: 04931221979, 8304935854

4. എ.സി മെക്കാനിക്ക്‌
ജെ.എസ്‌.എസ്‌ ബാഗ്ലൂർ കേന്ദ്രത്തിൽ വെച്ച്‌.
(Residential)
യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ/എസ്‌.എസ്‌.എൽ.സി
വയസ്സ്‌: 18 – 32
ഫോൺ: 04931221979, 8304935854

5. CCTV ടെക്നീഷ്യൻ
യോഗ്യത: എസ്‌.എസ്‌.എൽ.സി പാസ്സായിരിക്കണം
വയസ്സ്‌: 18-30
(കോട്ടക്കൽ കേന്ദ്രത്തിൽ വെച്ച്‌)
(Non Residential)

6. ആയുർവേദ സ്‌പാ തെറാപ്പി
യോഗ്യത: പത്താം തരം വിജയിക്കണം.
വയസ്സ്‌: 18-36
കോട്ടക്കലിൽ വെച്ച്‌ റസിഡൻഷ്യൽ
Residential @ CEEG Kottakkal
Ph: 8592921144, 8592921188.
ayurveda-spa-therapy
7. അക്കൗണ്ടിംഗ്‌
യോഗ്യത: ബീകോം ബിരുദം,
വയസ്സ്‌: 18 – 36
മഞ്ചേരി ടെക്നോവേവ്‌ കമ്പ്യൂട്ടർ കേന്ദ്രത്തിൽ വെച്ച്‌.
Ph: 9995989922
(Non Residential)
accounting
8. സൈബർ സെക്ക്യൂരിറ്റി അനലിസ്റ്റ്‌
യോഗ്യത : ഡിഗ്രി / ഡിപ്ലോമ
റസിഡൻഷ്യൽ
മഅദിൻ പോളിടെക്‌നിക്‌ കോളേജ്, മലപ്പുറം.
കാലാവധി : 3 മാസം
Ph: 9567670369, 9526929444
cyber-security-analyst
9. വെബ് ഡെവലപ്പർ/ ഡിസൈനർ
യോഗ്യത : പ്ലസ്‌ ടു
റസിഡൻഷ്യൽ
മഅദിൻ പോളിടെക്‌നിക്‌ കോളേജ്, മലപ്പുറം.
Ph: 9567670369, 9526929444
കാലാവധി : 3 മാസം
web-developer
10. ഓട്ടോമേഷൻ സ്‌പെഷ്യലിസ്റ് (Subject to Affliation of ASDC)
യോഗ്യത : ബി ടെക് / ഡിപ്ലോമ – Industrial / Electrical / Electronics
റസിഡൻഷ്യൽ
മഅദിൻ പോളിടെക്‌നിക്‌ കോളേജ്, മലപ്പുറം.
Ph: 9567670369, 9526929444
കാലാവധി : 3 മാസം
automation-specialist
11. CNC ഓപ്പറേറ്റർ
യോഗ്യത: എസ്‌.എസ്‌.എൽ.സി പാസ്സായിരിക്കണം
വയസ്സ്‌: 18-30
എൻ.ടി.ടി.എഫ്‌ മലപ്പുറം കേന്ദ്രത്തിൽ വെച്ച്‌.
(Residential)
Ph: 9496295253, 8606190101
cnc-operator
12. കമ്പ്യൂട്ടർ ഹാർഡ്‌വേയർ അസിസ്‌റ്റന്റ്‌
യോഗ്യത: SSLC/Plus Two
വയസ്സ്‌: 18-36
കോട്ടക്കൽ, തിരൂർ കേന്ദ്രങ്ങളിൽ വെച്ച്‌ നോൺ റസിഡൻഷ്യൽ
Non Residential @ CEEG Kottakkal
Ph: 8592921144, 8592921188.
computer-hardware-assistant
എന്നാൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ തുടങ്ങിയ കേന്ദ്രങ്ങളിൽ ധാരാളം റസിഡ്നഷ്യൽ കോഴ്സുകൾ നടക്കുന്നുണ്ട്‌.
മെഡിക്കൽ റെക്കോർഡ്‌ കീപ്പിംഗ്‌, അസിസ്റ്റന്റ്‌ ഫിസിയോ തെറാപിസ്റ്റ്‌, കെമിസ്റ്റ്‌ ലാബ്‌, അസിസ്റ്റന്റ്‌ ഓപ്പറേറ്റർ പ്ലാസ്റ്റിക്‌ മോൾഡിംഗ്‌, ആർക്ക്‌ & ഗ്യാസ്‌ വെൽഡർ, ടിക്കറ്റ്‌ കൺസൾട്ടന്റ്‌, മൾട്ടി കുസിൻ കുക്ക്‌, പ്ലംബിംഗ്‌ ടെക്നീഷ്യൻ, അസിസ്റ്റന്റ്‌ ഇലക്ട്രീഷ്യൻ, അസിസ്റ്റന്റ്‌ സർവെയർ, ഡ്രാഫ്റ്റ്‌സ്‌മാൻ 2 D ഓട്ടോ കാഡ്‌, ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ, റിപ്പയർ & മെയിന്റനൻസ്‌ ഓഫ്‌ ഡൊമസ്റ്റിക്ക്‌ ഇലക്ട്രോണിക് അപ്ലയൻസസ്‌, ഫിറ്റർ മെക്കാനിക്കൽ, സ്പ്ലിറ്റ്‌ എ.സി മെക്കാനിക്ക്‌ എന്നീ കോഴ്സുകളിൽ ചേർന്ന് പഠിക്കാം.
താമസ ഭക്ഷണ സൗകര്യങ്ങളുൾപ്പെടെ കോഴ്സ് പൂർണ്ണമായും സൗജന്യം.
നോൺ റസിഡൻഷ്യൽ കോഴ്സിൽ പങ്കെടുത്ത്‌ വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക്‌ പ്രതിമാസം 1000/- രൂപ യാത്രാപടിയും ലഭിക്കും.
റേഷൻ കാർഡ് പ്രകാരം 50000/- രൂപയിൽ താഴെ വാർഷിക വരുമാനമുള്ള നഗരസഭയിലെ സ്ഥിര താമസക്കാരായ യുവതീ – യുവാക്കൾക്ക് കോഴ്സിന്‌ ‌ അപേക്ഷിക്കാം.
അപേക്ഷ ഫോറം വളാഞ്ചേരി നഗരസഭ എൻ.യു.എൽ.എം ഓഫീസിൽ നിന്നോ അല്ലെങ്കിൽ കുടുംബശ്രീ സി.ഡി.എസ്‌ ഓഫീസിൽ നിന്നോ ലഭിക്കും.
അഡ്മിഷന്‌ ആവശ്യമായ രേഖകൾ
1) ആധാർ കാർഡ്‌ പകർപ്പ്
2) യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്‌
3) റേഷൻ കാർഡിന്റെ പകർപ്പ്‌
4) പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടൊ
5) ബാങ്ക്‌ പാസ് ബുക്കിന്റെ പകർപ്പ്‌.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വളാഞ്ചേരി നഗരസഭയിലെ എൻ.യു.എൽ.എം ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • Higher secondary.humanties

    February 5, 2023

Leave A Comment

Don`t copy text!