HomeNewsEducationAdmissionന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

cooperative college valanchery

ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

വളാഞ്ചേരി : ന്യൂനപക്ഷക്ഷേമ വകുപ്പിനുകീഴിൽ പൊന്നാനിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിലേക്ക് 2021 ജനുവരി ആദ്യവാരത്തിൽ തുടങ്ങുന്ന പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, എസ്.എസ്.സി, ബാങ്ക്, റെയിൽവേ തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അപേക്ഷിക്കാം. ന്യൂനപക്ഷവിഭാഗത്തിനു പുറമെ 20 ശതമാനം സീറ്റുകൾ മറ്റു പിന്നാക്ക വിഭാഗക്കാർക്കും ലഭിക്കും. രണ്ടാംശനി, ഞായർ ദിവസങ്ങളിൽ വളാഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിലാണ് ക്ലാസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി 18. ഫോൺ: 0494 2971300, 9526130013.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!