HomeNewsEnvironmentalമാലിന്യ മുക്ത വളാഞ്ചേരി; വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷ ക്ഷണിക്കുന്നു

മാലിന്യ മുക്ത വളാഞ്ചേരി; വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷ ക്ഷണിക്കുന്നു

garbage-free-valanchery

മാലിന്യ മുക്ത വളാഞ്ചേരി; വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷ ക്ഷണിക്കുന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ “മാലിന്യ മുക്ത വളാഞ്ചേരി” അടുക്കള മാലിന്യം വീട്ടുവളപ്പിൽ എന്ന പദ്ധതിക്കുള്ള ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഒരു കോടി പതിമൂന്ന് ലക്ഷഅത്തി മുപ്പത്തി അയ്യായിരത്തി അഞ്ഞൂറ് രൂപയാണ് ഇതിലേക്ക് വകയിരുത്തിയിരിക്കുന്നത്. ബയോഗ്യാസ് പ്ലാന്റ്, ബയോ കമ്പോസ്റ്റ് ബിൻ, റിംഗ് കമ്പോസ്റ്റ് യൂണിറ്റ് എന്നിവക്ക് അപേക്ഷിക്കാം. ഒരു ഗുണഭോക്താവിന് ഇവയിൽ ഒരെണ്ണത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോറം ലഭിക്കുന്നതിന് ഡിവിഷൻ കൌൺസിലറുമായി ബന്ധപ്പെടേണ്ടത്. പൂരിപ്പിച്ച അപേക്ഷകൾ 2020 ഒക്ടോബർ 13ന് മുമ്പായി ഡിവിഷൻ കൌൺസിലറെ ഏൽ‌പ്പിക്കേണ്ടതുമാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!