ജല്‍ജീവൻ പദ്ധതി; മലപ്പുറം ജില്ലയിലെ 22 പഞ്ചായത്തുകളിൽ ഒഴിവുകൾ
മലപ്പുറം : ജൽജീവൻ പദ്ധതിയുടെ നിർവഹണ ഏജൻസികൾക്കായി വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് കുടുംബശ്രീ ജില്ലാമിഷൻ അപേക്ഷ ക്ഷണിച്ചു. ആനക്കയം, ഒതുക്കുങ്ങൽ, പൊന്മള, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, തെന്നല, പറപ്പൂർ, ഏലംകുളം, കീഴാറ്റൂർ, മേലാറ്റൂർ, താഴേക്കോട്, വെട്ടത്തൂർ, പുലാമന്തോൾ, കരുളായി, കരുവാരക്കുണ്ട്, തുവ്വൂർ, നിറമരുതൂർ, ഒഴൂർ, വെട്ടം, പെരുമണ്ണ ക്ലാരി, തിരുനാവായ, ആതവനാട് എന്നീ 22 ഗ്രാമപ്പഞ്ചായത്തുകളിലാണ് നിയമനം. 30-ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാമിഷൻ ഓഫീസിൽനിന്നും അതത് പഞ്ചായത്തുകളിൽനിന്നും കിട്ടും.
തസ്തിക
ടീം ലീഡർ എം.എസ്.ഡബ്ള്യു/എം.എ. സോഷ്യോളജി. റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹികസേവനം/ സാമൂഹിക കുടിവെള്ളപദ്ധതി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
കമ്യൂണിറ്റി എൻജിനീയർ ഡിപ്ലോമ/ഡിഗ്രി ഇൻ സിവിൽ എൻജിനിയറിങ് യോഗ്യത. റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹികസേവനം/ സാമൂഹിക കുടിവെള്ളപദ്ധതി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
കമ്യൂണിറ്റി ഫെസിലിറ്റേറ്റർ ഏതെങ്കിലും വിഷയത്തിൽ ബിരുദം. റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹികസേവനം/ സാമൂഹിക കുടിവെള്ളപദ്ധതി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here