കോവിഡ് ആശുപത്രികളിലും സിഎഫ്എൽടിസികളിലും ജോലി ചെയ്യുന്നതിനു താത്പര്യമുള്ള ഡോക്ടർമാരിൽ നിന്നും നഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു
മലപ്പുറം: ജില്ലയിലെ വിവിധ കോവിഡ് ആശുപത്രികളിലും സിഎഫ്എൽടിസികളിലും ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനു താത്പര്യമുള്ള ഡോക്ടർമാരിൽ നിന്നും നഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കോവിഡ് ബ്രിഗേഡിൽ പേര് രജിസ്റ്റർ ചെയ്തവരാകണം. എംബിബിഎസ് ഡിഗ്രിയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗണ്‍സിൽ രജിസ്റ്റർ ചെയ്ത ഡോകടർമാർക്കും ജി.എൻ.എം/ ബിഎഎസ്സി നഴ്സിംഗ് കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗണ്‍സിൽ രജ്സ്ട്രേഷൻ സർട്ടിക്കറ്റ് ഉള്ള സ്റ്റാഫ് നഴ്സുമാർക്കും അപേക്ഷിക്കാം. ഡോക്ടർക്ക് ദിവസം 1,367 രൂപയും സ്റ്റാഫ് നഴ്സിന് 567 രൂപയുമാണ് വേതനം കണക്കാക്കിയിരിക്കുന്നത്.
ഡോക്ടർമാർ 2021 ഏപ്രിൽ ഒന്നിന് 60 വയസും നഴ്സുമാർ 2021 ഏപ്രിൽ ഒന്നിന് 40 വയസും കവിഞ്ഞവരാകരുത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ 27 ന് വൈകീട്ട് നാലിനകം മലപ്പുറം സിവിൽസ്റ്റേഷൻ ബി-3 ബ്ലോക്കിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേരളം ജില്ലാ ഒഫീസിൽ അപേക്ഷ സമർപ്പിണം. വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായോ www.arogyakeralam.gov.in സൈറ്റിലോ 0483 2730313 എന്ന നന്പറിലോ ബന്ധപ്പെടണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here