മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
തിരൂർ: കോവിഡ് 19 പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി തിരൂർ നഗരസഭ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. വീട്ടുവളപ്പിൽ കുളങ്ങളിലെ മത്സ്യകൃഷി രണ്ടുസെന്റ് പടുത കുളം, ബയോ ഫ്ലോക് മത്സ്യകൃഷി അഞ്ചു ഡയമീറ്റർ വൃത്താകൃതി, കുളങ്ങളിലെ കരിമീൻ കൃഷി കുറഞ്ഞത് 50 സെന്റ് ഓരുജല കുളം, എന്നീ കൃഷികൾക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
യൂണിറ്റ് ചെലവുകളുടെ 40 ശതമാനം സബ്‌സിഡി നൽകുന്നു. താത്‌പര്യമുള്ളവർ അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ കോപ്പി, നികുതി രസീതി കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, റേഷൻ കാർഡ് കോപ്പി എന്നിവ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോമുകൾ വാർഡ് കൗൺസിലർമാർ മുഖേനയോ, മുനിസിപ്പാലിറ്റി ഓഫീസ്, മത്സ്യകർഷക ക്ലബ്ബ് ഓഫീസ് എന്നിവ മുഖേനയോ കൈപ്പറ്റാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 18. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7034661636
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here