HomeNewsCompetition‘ജീവനി – നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം’ കൃഷിവകുപ്പ് ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

‘ജീവനി – നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം’ കൃഷിവകുപ്പ് ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

contest

‘ജീവനി – നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം’ കൃഷിവകുപ്പ് ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

കൃഷിവകുപ്പ് നടപ്പിലാക്കുന്ന ജീവനി – നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. ലോക് ഡൗണ്‍ പശ്ചാത്തലത്തിൽ വീടുകളിൽ ചെറിയ രീതയിലെങ്കിലും എല്ലാവരും സ്വന്തമായി പച്ചക്കറികൃഷി ചെയ്യുന്നതിന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ആയതിന്‍റെ അടിസ്ഥാനത്തിൽ കൃഷിവകുപ്പ് ഏപ്രിൽ ആദ്യം തന്നെ 50 ലക്ഷം കുടുംബങ്ങള്‍ക്ക് വിത്ത് പാക്കറ്റുകളും തൈകളും വിതരണം നടത്തിയിരുന്നു.
ഇപ്രകാരം സ്വന്തമായി വീട്ടുവളപ്പിൽ/ടെറസ്സിൽ ഉള്‍പ്പെടെ കൃഷി ചെയ്തവര്‍ക്ക് അവര്‍ ചെയ്ത കൃഷിയുടെ ഫോട്ടോ, വീഡിയോ എന്നിവ അതാത് കൃഷി ഭവനുകളിൽ ഇ-മെയി വഴി അയച്ചുകൊടുക്കാവുന്നതാണ്. കൃഷിയിടത്തിലെ കുടുംബസമേതമുള്ള മൊബൈലിൽ പകര്‍ത്തിയ ഫോട്ടോ, വീഡിയോ ആണ് കൃഷി ഭവന്‍റെ ഇ-മെയിലേക്ക് 10/05/2020 ന് മുമ്പായി അയച്ചു നൽകേണ്ടതാണ്. മികച്ച രീതിയിൽ കൃഷി ചെയ്തിട്ടുള്ള കുടുംബങ്ങള്‍ക്ക് അവാര്‍ഡ് നൽകുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 0471-2314358/9383470288 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഫോട്ടോ അയക്കുന്നവര്‍ ഒരു ഫോട്ടോ മാത്രവും, വീഡിയോ അയക്കുന്നവര്‍ 60 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയും ആണ് അയക്കേണ്ടത്. മേൽവിലാസവും, ഫോണ്‍ നമ്പറും പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷകള്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും തെരഞ്ഞെടുത്ത് അവാര്‍ഡിനായി പരിഗണിക്കുന്നതാണ്. ഈ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വളാഞ്ചേരി നഗരസഭയിലെ കർഷകർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക 9383471675.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!