കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളലെ 1421 ഗ്രാമീണ്‍ ഡാക് സേവക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളലെ 1421 ഗ്രാമീണ്‍ ഡാക് സേവക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഡാക്സേവക് തസ്തികകളിലാണ് ഒഴിവുകൾ.
യോഗ്യത: സെൻട്രൽ ഗവൺമെന്റ്/സ്റ്റേറ്റ് ഗവൺമെന്റ്/കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുള്ള സെക്കൻഡറി സ്കൂൾ എക്സാമിനേഷൻ പാസായിരിക്കണം. മാത്തമാറ്റിക്സിനു പാസ് മാർക്ക് ഉണ്ടായിരിക്കണം. പ്രാദേശിക ഭാഷയും ഇംഗ്ലീഷും ഒരു വിഷയമായി പഠിച്ചിരിക്കണം. കേരള, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ മലയാളമാണ് ഔദ്യോഗിക പ്രാദേശിക ഭാഷ. മാഹിയിൽ തമിഴും പ്രാദേശിക ഭാഷയായി പരിഗണിക്കും. കേന്ദ്ര/സംസ്ഥാന/സർവകലാശാല/ബോർഡ്/ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന കംപ്യൂട്ടർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 60 ദിവസത്തെ കംപ്യൂട്ടർ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
കംപ്യൂട്ടർ ഒരു വിഷയമായി മെട്രിക്കുലേഷനിൽ പഠിച്ചവർക്ക് ഇളവുണ്ട്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബ്രാഞ്ച് പോസ്റ്റ് ഓഫീസിനായി സ്ഥലം കണ്ടെത്തണം. ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സൈക്കിളിംഗ് പരിജ്ഞാനം ഉണ്ടായിരിക്കണം.
സ്കൂട്ടർ/മോട്ടർ സൈക്കിംഗ് പരിജ്ഞാനം സൈക്കിളിംഗിന് തുല്യമായി പരിഗണിക്കും.
പ്രായം: 18- 40 വയസ്. 08.03.2021 അടിസ്ഥനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് പത്ത് വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
ശന്പളം: ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ- 12,000 രൂപ (നാല് മണിക്കൂർ), 14,500 രൂപ (അഞ്ച് മണിക്കൂർ)
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവക്: 10,000 രൂപ (നാല് മണിക്കൂർ), 12,000 രൂപ (അഞ്ച് മണിക്കൂർ).
അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ/ട്രാൻസ്വുമൺ/എസ്സി/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ്: സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഉയർന്ന യോഗ്യതയ്ക്കു വെയിറ്റേജ് ലഭിക്കുകയില്ല.
അപേക്ഷിക്കേണ്ട വിധം: www.appost.in/www.in diapost.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അനുബന്ധ രേഖകളും ഫോട്ടോയും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ഏഴ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here