വിമുക്തഭടന്മാരുടെ മക്കള്‍ക്ക് അധ്യയനവര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2021-22 അധ്യയനവര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2020-21ലെ വാര്‍ഷികപരീക്ഷയില്‍ ആകെ 50 ശതമാനം മാര്‍ക്ക് ലഭിച്ച, പത്താം ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.
വിമുക്തഭടന്റെ/വിധവയുടെ/രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാനപരിധി മൂന്നുലക്ഷം രൂപയില്‍ താഴെയാകണം. പൂരിപ്പിച്ച അപേക്ഷകള്‍ 10, 11, 12 ക്ലാസിലുള്ളവര്‍ നവംബര്‍ 30ന് മുമ്പും ബാക്കിയുള്ളവര്‍ ഡിസംബര്‍ 31നു മുമ്പും ജില്ലാ സൈനികക്ഷേമ ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങള്‍ക്ക്: www.sainikwelfarekerala.org
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here