HomeNewsEducationഐ.ഇ.എല്‍.ടി.എസ്. സ്‌കോറോ ജര്‍മന്‍ ഭാഷാ പരിജ്ഞാനമോ ആവശ്യമില്ല; ജര്‍മനിയില്‍ സൗജന്യമായി എന്‍ജിനിയറിങ് പഠിക്കാം

ഐ.ഇ.എല്‍.ടി.എസ്. സ്‌കോറോ ജര്‍മന്‍ ഭാഷാ പരിജ്ഞാനമോ ആവശ്യമില്ല; ജര്‍മനിയില്‍ സൗജന്യമായി എന്‍ജിനിയറിങ് പഠിക്കാം

rwth-aachen-university

ഐ.ഇ.എല്‍.ടി.എസ്. സ്‌കോറോ ജര്‍മന്‍ ഭാഷാ പരിജ്ഞാനമോ ആവശ്യമില്ല; ജര്‍മനിയില്‍ സൗജന്യമായി എന്‍ജിനിയറിങ് പഠിക്കാം

ജര്‍മനിയിലെ ആഹന്‍ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സിലെ എന്‍ജിനിയറിങ്, ബിസിനസ് കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ മെയ് ആദ്യവാരം തിരുവനന്തപുരത്ത് വച്ച് നടത്തും. ജര്‍മനിയിലെ നിരവധി പഠന സാധ്യതകളെക്കുറിച്ച് ജര്‍മന്‍ സര്‍വകലാശാലകളിലെ പ്രൊഫസര്‍മാര്‍ നടത്തുന്ന സെമിനാറും ഉണ്ടായിരിക്കും.
engineering-germany
അറുപത് ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കും, പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും പ്രവേശന പരീക്ഷയില്‍ ഉണ്ടായിരിക്കുക. ഐ.ഇ.എല്‍.ടി.എസ്. സ്‌കോറോ ജര്‍മന്‍ ഭാഷാ പരിജ്ഞാനമോ ആവശ്യമില്ല. പരീക്ഷയില്‍ പങ്കെടുക്കുതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും യാതൊരുവിധ ഫീസും ഇടാക്കുന്നില്ല.
rwth-aachen-university
പ്രവേശന പരീക്ഷ പാസാകുന്നവര്‍ക്ക് ഇംഗ്ലീഷിലോ, ജര്‍മന്‍ ഭാഷയിലോ പഠനം തിരഞ്ഞെടുക്കാം. ആദ്യ വര്‍ഷം യാത്രയ്ക്കും, താമസത്തിനുമായി നല്‍കുന്ന ചെലവുകള്‍ ഒഴിച്ചാല്‍ രണ്ടാം വര്‍ഷം മുതല്‍ കോഴ്‌സ് പൂര്‍ണ്ണമായി സൗജന്യമാണ്. ജര്‍മനിയിലെ പഠനത്തോടെപ്പം യൂണിവേഴ്‌സിറ്റി അനുവദിക്കുന്ന മണിക്കൂറുകളില്‍ ശമ്പളത്തോടെ പാര്‍ട്ട് ടൈം ജോലി ചെയ്യാനും അവസരമുണ്ടാകും.
engineering-germany
എന്‍ട്രന്‍സ് പരീക്ഷയ്ക്ക് താത്പര്യമുള്ളവര്‍ ഏപ്രില്‍ 30-ന് മുമ്പ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷാഫോറത്തിനും 9249552555, 8547074336 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!