വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് സബ്‌സിഡിക്ക് അപേക്ഷിക്കാം
അങ്ങാടിപ്പുറം : രാജ്യത്തെ ഒരുകോടി വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്ന പദ്ധതിയായ പ്രധാനമന്ത്രി സൂര്യ ഘർ-മുഫ്തി ബിജിലി യോജനവഴി വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് സബ്‌സിഡിക്ക് അപേക്ഷിക്കാം. സോളാർപാനൽ സ്ഥാപിക്കാനുള്ള തുറസ്സായ സ്ഥലവും വൈദ്യുതി കണക്‌ഷനും ഉള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. നേരത്തെ സോളാർപാനലുകൾക്കായി മറ്റേതെങ്കിലും സബ്‌സിഡി പ്രയോജനപ്പെടുത്തിയവർ അപേക്ഷിക്കാൻ പാടില്ല. https://pmsuryaghar.gov.in ലിങ്ക് ഉപയോഗിച്ച് നേരിട്ട് രജിസ്റ്റർ ചെയ്യാം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here