പുതിയ റേഷൻ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം
പുതിയ റേഷൻ കാർഡുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ മാത്രമാണ് സ്വീകരിക്കുന്നത് ഇക്കഴിഞ്ഞ റേഷൻ കാർഡ് പുതുക്കൽ സമയത്തു ഫോട്ടോ എടുത്തു റേഷൻ കാർഡ് പുതുക്കാൻ കഴിയാത്തവരിൽ നിന്നും, ഇത് വരെ ഒരിക്കലും റേഷൻ കാർഡ് ലഭ്യമാകാത്ത കുടുംബങ്ങളിൽ നിന്നും മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. തിരുത്തൽ, വെട്ടി ചേർക്കൽ, റേഷൻ കാർഡിൽ നിന്നും പേര് ഒഴിവാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഇവയ്ക്കുള്ള അപേക്ഷ മാർച്ച് അവസാനം ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷാ ഫോറത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു: Application-form-for-new-ration-card
പൂരിപ്പിച്ച അപേക്ഷയ്ക്കുപുറമേ പഴയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാനസാക്ഷ്യപത്രം, സ്ഥിരതാമസം കാണിക്കുന്ന രേഖ, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ ആധാര്‍കാര്‍ഡ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ എന്നിവ സഹിതം 15/02/2018 മുതൽ താലൂക് സപ്ലൈ ഓഫീസിൽ എത്തിക്കേണ്ടതാണ്. നിലവിലെ കാര്‍ഡുകളില്‍ തെറ്റുതിരുത്തല്‍, പേരുചേര്‍ക്കല്‍, കുറവുചെയ്യല്‍, കാര്‍ഡ് സറണ്ടര്‍, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല.
ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് റേഷന്‍കടകളിലും തദ്ദേശസ്ഥാപനങ്ങളിലും അപേക്ഷ ഫോറത്തിന്റെ മാതൃക ലഭ്യമാകും. ഇതിന്റെ പകര്‍പ്പ് സമര്‍പ്പിച്ചാല്‍ മതിയാകും. സിവില്‍ സപ്ലൈസ് വകുപ്പില്‍ കംപ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷ ഓണ്‍ലൈനാക്കാനാണ് ആലോചന.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here