പച്ചമലയാളം – സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കേവലമായ അക്ഷരജ്ഞാനത്തിനപ്പുറം ലോകത്തെ അറിയുവാനും മാറ്റിത്തീര്‍ക്കുവാനുമുള്ള ശേഷി നേടലാണ് സാക്ഷരത. എന്നാല്‍, കേവല സാക്ഷരതയ്ക്കപ്പുറത്തേക്ക് വലിയതോതില്‍ സാക്ഷരതാസങ്കല്പത്തെ വളര്‍ത്തുവാന്‍ നമുക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. ഭാഷാപഠനം ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. സമസ്തമേഖലകളിലുമുള്ളവര്‍ക്ക് ഒരേപോലെ പ്രയോജനകരമാകുന്ന നിലയില്‍ ഭാഷാപഠന കോഴ്‌സുകള്‍ ആരംഭിക്കുന്നത് സാക്ഷരകേരളത്തെ സമ്പുഷ്ടമാക്കും. ഭരണഭാഷ മലയാളമായ സാഹചര്യത്തില്‍, ആ നിലയിലും ഇതിന് ഏറെ പ്രാധാന്യമുണ്ട്. ‘പച്ചമലയാളം’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സാക്ഷരകേരളത്തിലെ മികച്ച കാല്‍വയ്പാണ്.
ലക്ഷ്യങ്ങള്‍
- ഇതര മീഡിയങ്ങള്‍ വഴി വിദ്യാഭ്യാസം നേടിയവര്‍ക്ക് ഭരണഭാഷ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ശേഷി നേടുക.
- സ്വന്തം ഭാഷയില്‍ ആത്മവിശ്വാസത്തോടെ ചിന്തിക്കുന്നതിനും ഇടപെടുന്നതിനും സമൂഹത്തെ പ്രാപ്തമാക്കുക.
- കലാസാഹിത്യസൃഷ്ടികള്‍ ആസ്വദിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള ശേഷി നേടുക. അതുവഴി ഉയര്‍ന്ന മാനവികതാബോധത്തോടെ സമൂഹത്തില്‍ ഇടപെടല്‍ നടത്തുവാന്‍ കഴിയുന്ന ജനതയെ വാര്‍ത്തെടുക്കുക.
- ഭാഷാശാസ്ത്രം പഠിക്കുന്നതിലൂടെ മികച്ച ഭാഷാപ്രയോഗശീലം സാധ്യമാക്കുക. സംസ്‌കാര കേരളമെന്ന വിശേഷണം യാഥാര്‍ഥ്യമാക്കുക.
- മലയാളം കംപ്യൂട്ടിങ് വ്യാപിപ്പിക്കുക.
- സ്മാര്‍ട്ട് ഫോണുകളിലടക്കം മലയാളം ഉപയോഗിക്കുന്നതിന് ശേഷി വര്‍ധിപ്പിക്കുക.
- ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് മലയാള ഭാഷയില്‍ പ്രാവീണ്യം സാധ്യമാക്കുക.
- ഭരണഭാഷ മാതൃഭാഷ ആക്കിയത് വഴി ഓഫീസ് നിര്‍വഹണം നടത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുഗമമായ ഓഫീസ് പ്രവര്‍ത്തനം സാധ്യമാക്കുക.
ഗുണഭോക്താക്കള്‍
- മലയാളം ഒഴികെയുള്ള വിവിധ മാധ്യമങ്ങള്‍ വഴി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍.
- മലയാളം ഒഴികെയുള്ള വിവിധ മാധ്യമങ്ങള്‍ വഴി ഉന്നതവിദ്യാഭ്യാസം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നവര്‍. ഭരണഭാഷ മാതൃഭാഷയാക്കിയതിനുശേഷം ഓഫീസ് നിര്‍വഹണം ബുദ്ധിമുട്ടായി തോന്നുന്ന വിവിധ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍.
- മലയാള ഭാഷ പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍.
- ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍.
സംഘാടനം/നിര്‍വഹണം
- 152 ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളാണ് സമ്പര്‍ക്ക പഠന കേന്ദ്രങ്ങള്‍.
- ബ്ലോക്ക് സാക്ഷരതാമിഷന്‍ നോഡല്‍ പ്രേരക് സെന്റര്‍ കോ-ഓര്‍ഡിനേറ്ററായും ഭാഷാ അധ്യാപകന്‍ ഇന്‍സ്ട്രക്ടറുമായുള്ള സംവിധാനം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തുള്ള ഹൈസ്‌കൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് പദ്ധതിയെ ലക്ഷ്യത്തിലെത്തിക്കും.
പ്രവര്‍ത്തനകാലയളവ്/കോഴ്‌സ് സമയക്രമം
2017 കലണ്ടര്‍ വര്‍ഷമാണ് പദ്ധതിയുടെ പ്രവര്‍ത്തന കാലയളവ്. 4 മാസമാണ് കോഴ്‌സിന്റെ കാലാവധി. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും മൂന്ന് മണിക്കൂര്‍ വീതം ക്ലാസ് നടത്തും. ആകെ 60 മണിക്കൂര്‍. പൊതു അവധി ദിവസങ്ങളില്‍ അധികപഠനസമയം ഉപയോഗിക്കുന്നുണ്ട്. ക്ലാസിന്റെ ആദ്യ 1 1/2 മണിക്കൂര്‍ യൂണിറ്റ് ഒന്നിനും അടുത്ത 1 1/2 മണിക്കൂര്‍ യൂണിറ്റ് രണ്ടിനും ഉപയോഗിക്കും.
മൂല്യനിര്‍ണയം/സര്‍ട്ടിഫിക്കറ്റ്
കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്തും. മാതൃകാപരീക്ഷ, പൊതുപരീക്ഷ എന്നിവ നടത്തും.
വിജയികള്‍ക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
Application form for Pachamalayalam Certificate course: Download application form and registration certificate
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വിളിക്കുക. 9995882699
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
Archana
/
When will be the exam for Pacha Malayalam this year
January 29, 2023