HomeNewsPublic Awareness‘കരുതലും കൈത്താങ്ങും’ താലൂക്കു തല അദാലത്ത്: പരാതികൾ നൽകാം

‘കരുതലും കൈത്താങ്ങും’ താലൂക്കു തല അദാലത്ത്: പരാതികൾ നൽകാം

Secretariat

‘കരുതലും കൈത്താങ്ങും’ താലൂക്കു തല അദാലത്ത്: പരാതികൾ നൽകാം

തിരുവനന്തപുരം: പെൻഷൻ, ഭൂമി സംബന്ധമായ പരാതികൾ തുടങ്ങി വിവിധ മേഖലകളിലെ പ്രശ്ന പരിഹാരത്തിനായി ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല അദാലത്തുകൾ മേയ് രണ്ടിന് തുടങ്ങും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണിത്. നാളെ മുതൽ പത്തു വരെ ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും പരാതികൾ നൽകാം. പ്രവൃത്തി ദിവസങ്ങളിൽ താലൂക്ക് ഓഫീസുകളിൽ നേരിട്ടും സ്വീകരിക്കും.ലഭിക്കുന്ന പരാതികൾ ഡിജിറ്റൽ രൂപത്തിലാക്കി ജില്ലാ അദാലത്ത് മോണിറ്ററിംഗ് സെല്ലിന് കൈമാറും. അദാലത്തിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അറിയിപ്പ് നൽകും. താലൂക്ക് ഓഫീസുകളിൽ അന്വേഷണ കൗണ്ടറുകളും പ്രവർത്തിക്കും.
ജില്ലകളിൽ അദാലത്തിൽ പങ്കെടുക്കുന്ന മന്ത്രിമാർ: തിരുവനന്തപുരം- വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണിരാജു. കൊല്ലം- കെ.എൻ. ബാലഗോപാൽ, ജെ.ചിഞ്ചുറാണി. പത്തനംതിട്ട- വീണാജോർജ്, പി.രാജീവ്, ജി.ആർ. അനിൽ. കോഴിക്കോട്-പി.എ. മുഹമ്മദ് റിയാസ്, കെ.രാജൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ. കോട്ടയം- വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ. കണ്ണൂർ-കെ.രാധാകൃഷ്ണൻ, പി.പ്രസാദ്. ഇടുക്കി- വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ. എറണാകുളം-പി. രാജീവ്, പി.പ്രസാദ്. തൃശൂർ- കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, കെ.രാജൻ. പാലക്കാട്- എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി. മലപ്പുറം- പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ. വയനാട്- എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ. കാസർകോട്- പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ. ആലപ്പുഴ-സജി ചെറിയാൻ, പി.പ്രസാദ്.
പരാതി നൽകേണ്ടത്
www.karuthal.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!