HomeNewsEducationAdmissionസ്‌കൂൾ പ്രവേശനം തുടങ്ങി; വിവിധ സ്കൂളുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം

സ്‌കൂൾ പ്രവേശനം തുടങ്ങി; വിവിധ സ്കൂളുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം

school-students

സ്‌കൂൾ പ്രവേശനം തുടങ്ങി; വിവിധ സ്കൂളുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും പുതിയ അധ്യയനവർഷത്തേക്കുള്ള പ്രവേശന നടപടി തിങ്കളാഴ്‌ച ആരംഭിക്കും. സ്‌കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചെത്തി പ്രവേശനം നേടാം. ഓൺലൈൻ വഴിയും പ്രവേശം നൽകും. വളാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും സ്കൂളുകളിലേക്കുള്ള പ്രവേശനം ഓൺലൈൻ വഴി നടത്തുന്ന സ്കൂളുകളുടെ വിശദ വിവരങ്ങൾ ഇവിടെ കൊടുക്കുന്നു.

സ്കൂളുകളുടെ പട്ടിക

(താഴെ കാണുന്ന ലിസ്റ്റിൽ നിന്ന് റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന സ്കൂളിന്റെ പേരിൽ ക്ലിക്ക് ചെയ്യുക)

  1. ഐ.ആർ.എച്.എസ്.എസ്, പൂക്കാട്ടിരി, എടയൂർ
  2. ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ, മാവണ്ടിയൂർ
  3. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, വളാഞ്ചേരി
  4. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ, വളാഞ്ചേരി
  5. എം.ഇ.എസ്. എച്.എസ്.എസ് ഇരിമ്പിളിയം
  6. വട്ടംകുളം ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂൾ (ഐ. എച്ച്. ആര്‍. ഡി വട്ടംകുളം)
  7. ഗവ. ജനത ഹയർ സെക്കണ്ടറി സ്കൂൾ, നടുവട്ടം
  8. കെ.എം.യു.പി സ്കൂൾ, എടയൂർ
  9. സഫ ഇംഗ്ലീഷ് സ്കൂൾ, പൂക്കാട്ടിരി

1. ഐ.ആർ.എച്.എസ്.എസ്, പൂക്കാട്ടിരി, എടയൂർ

കോവിഡ് – 19 മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ച് കൊണ്ട് Montessori, English Medium (1 to 9) എന്നീ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ May 18 മുതൽ ആരംഭിക്കുന്നു. 18-5-20 തിങ്കൾ മുതലുള്ള പ്രവൃത്തി ദിനങ്ങളിൽ 10 മണി മുതൽ 3 മണി വരെ ഓഫീസിൽ വന്ന് അഡ്മിഷൻ എടുക്കാവുന്നതാണ്. നേരത്തേ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവർ TC, Birth Certificate copy, Aadhar copy, Photo എന്നിവയുമായി വന്ന് അഡ്മിഷൻ പൂർത്തിയാക്കണം. 1 മുതൽ 10 വരെ കേരള സിലബസ് ഇംഗ്ലീഷ് മീഡിയം ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. നേരിൽ എത്താൻ സാധിക്കാത്തവർ താഴെ നൽകുന്ന ലിങ്ക് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുക. മറ്റ് കാര്യങ്ങൾ ഓഫീസിൽ നിന്ന് കിട്ടുന്ന നിർദേശമനുസരിച്ച് ചെയ്യുക. ഓൺലൈൻ വഴി അഡ്മിഷൻ എടുക്കുന്നതിനുള്ള ലിങ്ക് -> Click Here. കൂടുതൽ വിവരങ്ങൾക്ക്: 8593000453, 8593000454, 8593000455, 0494-2645178


2. ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ, മാവണ്ടിയൂർ

ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ മാവണ്ടിയൂരിലെ ഹൈസ്കൂൾ വിഭാഗത്തിലെ 8, 9, 10 (ഇംഗ്ലീഷ് മീഡിയത്തിലേക്കും മലയാളം മീഡിയത്തിലേക്കും) ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ഓൺലൈനായി നടത്താവുന്നതാണ്. ചുവടെ നൽകിയ ലിങ്കിൽ വിശദാംശങ്ങൾ ചേർത്താൽ പ്രവേശന നടപടികൾ സ്വീകരിക്കാം. ഓൺലൈൻ വഴി അഡ്മിഷൻ എടുക്കുന്നതിനുള്ള ലിങ്ക് -> Click Here. പ്രവേശന സംബന്ധമായ കാര്യങ്ങളിലെ സംശയങ്ങൾ തീർക്കാൻ ഈ നമ്പറുകളിൽ ബന്ധപ്പെടുക: 8086769516, 9895222116, 9495511768. മെയ് 18 മുതൽ സ്കൂളിൽ രാവിലെ 10 മണി മുതൽ 2 മണി വരെ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് നേരിട്ടും പ്രവേശനം നൽകുന്നതാണ്. കുട്ടികളെ കൊണ്ടുവരേണ്ടതില്ല.


3. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, വളാഞ്ചേരി
vhss-valanchery
ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2020-2021 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ഓൺലൈനായി നടത്താൻ സൗകര്യമൊരുക്കിയിരിക്കുന്നു. ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ നിന്നും TC, ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ പിന്നീട് ഹാജരാക്കിയാൽ മതി. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം മീഡിയം മാത്രമാണ്. പ്രവേശനം പെൺ‌കുട്ടികൾക്ക് മാത്രം. Click here <- ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് submit ചെയ്യുക. ബന്ധപ്പെടേണ്ട നമ്പർ: 04942645045, ഹെഡ് മാസ്റ്റർ: 8592955003


4. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ, വളാഞ്ചേരി

വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ 2020-2021 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ഓൺലൈനായി നടത്താൻ സൗകര്യമൊരുക്കിയിരിക്കുന്നു. ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ നിന്നും TC, ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ പിന്നീട് ഹാജരാക്കിയാൽ മതി. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ലഭ്യമാണ് ( Boys & Girls). ഓൺലൈൻ വഴി അഡ്മിഷൻ എടുക്കുന്നതിനുള്ള ലിങ്ക് -> Click Here  ബന്ധപ്പെടേണ്ട നമ്പർ: 04942644230; ഹെഡ് മിസ്ട്രസ് : 9746084216


5. എം.ഇ.എസ്. എച്.എസ്.എസ് ഇരിമ്പിളിയം

ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ 2020-21 അധ്യയനവർഷത്തെ എട്ടാം ക്ലാസിലേക്കുള്ള അഡ്മിഷൻ രജിസ്ട്രേഷൻ 18/5/2020 മുതൽ ആരംഭിക്കുന്നു. ഓൺലൈൻ വഴി അഡ്മിഷൻ എടുക്കുന്നതിനുള്ള ലിങ്ക് -> Click Here. ഓൺലൈൻ രജിസ്റ്റർ ചെയ്ത കുട്ടികൾ ടി സി യുമായി സ്കൂളിൽ എത്തിച്ചേരേണ്ട തിയ്യതി രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ ഫോൺ നമ്പറിൽ വിളിച്ച് അറിയിക്കുന്നതാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിളിക്കുക: 9846907778,9895461149. സ്കൂൾ ബസ് റൂട്ടുകൾ(2020-21) അറിയുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക. സ്കൂൾ ബസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: 9961002064, 9846420543


6. വട്ടംകുളം ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂൾ (ഐ. എച്ച്. ആര്‍. ഡി വട്ടംകുളം)
thss-vattamkulam
എടപ്പാൾ:കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ. എച്ച്. ആര്‍. ഡി. യുടെ കീഴില്‍ വട്ടംകുളം ഗ്രാമപഞ്ചായത്തിലെ നെല്ലിശ്ശേരിയിൽ പ്രവര്‍ത്തിക്കുന്ന വട്ടംകുളം ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തെ എട്ട്, ഒമ്പത് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
2019-20 അദ്ധ്യായന വര്‍ഷം ഏഴാം ക്ലാസ്സിലോ തത്തുല്യ ക്ലാസ്സിലോ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ജയിച്ചവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും എട്ടാം ക്ലാസ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2006 ജൂണ്‍ ഒന്നിനും 2008 മെയ് 31 നും ഇടയില്‍ ജനിച്ചവരായിരിക്കണം.ഏഴാം ക്ലാസ്സിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം നല്‍കുക.
സംവരണം :
10% സീറ്റുകള്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍, മറ്റര്‍ഹ വിഭാഗക്കാര്‍ എന്നിവര്‍ക്കും, 3% സീറ്റുകള്‍ ഭിന്നശേഷിക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.
അപ്ലിക്കേഷന്‍ രെജിസ്ട്രേഷന്‍ ഫീസ്‌:
110 രൂപ, പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 55 രൂപ. അപ്ലിക്കേഷന്‍ രെജിസ്ട്രേഷന്‍ ഫീസ്‌ ഓണ്‍ലൈന്‍ ആയി സ്കൂളിന്റെ SBI യുടെ എടപ്പാൾ ബ്രാഞ്ചില്‍ ഉള്ള ബാങ്ക് അക്കൗണ്ടിലേക്ക്(അക്കൗണ്ട്‌ നം: 57006072251, IFSC Code: SBIN0070687) നേരിട്ട് അടക്കാവുന്നതാണ്. ഓണ്‍ലൈന്‍ ആയി അടക്കാന്‍ സാധിക്കാത്തവര്‍ക്ക് ഡ്രാഫ്റ്റ്‌ ആയോ അല്ലെങ്കില്‍ സ്കൂള്‍ ഓഫീസില്‍ നേരിട്ടോ അടക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം:
അപേക്ഷകര്‍ http://ihrd.kerala.gov.in/thss എന്ന ഐ. എച്ച്. ആര്‍. ഡി. യുടെ അഡ്മിഷന്‍ ഏകജാലക പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി 18-05-2020 മുതല്‍ 26-05-2020 വരെ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ സമര്‍പ്പണ സമയത്ത് ഓണ്‍ലൈന്‍ ആയോ ഡ്രാഫ്റ്റ്‌ ആയോ അപ്ലിക്കേഷന്‍ രെജിസ്ട്രേഷന്‍ ഫീസ്‌ ഒടുക്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരം കൂടി നല്‍കേണ്ടതാണ്. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൌട്ടും രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ സ്കോര്‍കാര്‍ഡിന്റെ കോപ്പിയും പട്ടികജാതി/പട്ടികവര്‍ഗ മറ്റര്‍ഹ വിഭാഗക്കാരാണെങ്കില്‍ അറ്റെസ്റ്റ് ചെയ്ത ജാതി സര്‍ട്ടിഫിക്കറ്റും സഹിതം സ്കൂള്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
👉👉 ഒമ്പതാം ക്ലാസ്സ് പ്രവേശനത്തിന് സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക് 0494- 2681498 എന്ന നമ്പറിലോ, 8547005012 എന്ന മൊബൈലിലോ ബന്ധപ്പെടുക.


7. ഗവ. ജനത ഹയർ സെക്കണ്ടറി സ്കൂൾ, നടുവട്ടം
gjhss-naduvattam
നടുവട്ടം ജനത ഹയർ സെക്കണ്ടറി സ്കൂളിൽ അഡ്‌മിഷൻ നടപടികൾ ഓൺലൈനിൽ ആരംഭിച്ചു. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ളവയിലേക്കാണ് പ്രവേശനം. ഓൺലൈൻ വഴി അഡ്മിഷൻ എടുക്കുന്നതിനുള്ള ലിങ്ക് -> Click Here ഫോറം പൂരിപ്പിച്ച് സബ്‌മിറ്റ് ബട്ടൻ അമർത്തുക


8. കെ.എം.യു.പി സ്കൂൾ, എടയൂർ
kmup-school-edayur
എടയൂര്‍ കെ.എം.യു.പി സ്കൂൾ എൽ.കെ.ജി മുതൽ 7 വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശന പ്രക്രിയ പുനരാരംഭിക്കുന്നു. കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവേശനത്തിന് ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ രജിസ്റ്റർ ചെയ്യുന്നവർ പിന്നീട് ഫോൺ മുഖേന ആവശ്യപ്പെടുമ്പോൾ വിദ്യാലയത്തിലെത്തി രേഖകൾ ഹാജരാക്കി, മറ്റു നടപടികൾ പൂർത്തിയാക്കിയാൽ മതിയാകും. ഓൺലൈൻ വഴി അഡ്മിഷൻ എടുക്കുന്നതിനുള്ള ലിങ്ക് -> Click Here ക്ലിക്ക് ചെയ്ത് ഫോറം പൂരിപ്പിച്ച് സബ്മിറ്റ് ബട്ടൻ അമർത്തുക. ഫോറം മലയാളത്തിലോ ഇംഗ്ലീഷിലോ പൂരിപ്പിക്കാം. സംശയനിവാരണങ്ങള്‍ക്ക് വിളിക്കുക: 9847968352, 9696700070, 9846097111, 8086491359.


9. സഫ ഇംഗ്ലീഷ് സ്കൂൾ, പൂക്കാട്ടിരി
safa-campus
പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ വിവിധ ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഓൺലൈൻ ആയാണ് പ്രവേശനം. ഇതിനായി ഫോറം ഓൺലൈനായി പൂരിപ്പിക്കുകയാണ് വേണ്ടത്. മോണ്ടിസ്സോറി, പ്രീ സ്കൂൾ തുടങ്ങിയ ക്ലാസുകൾക്കൊപ്പം ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിന് ക്ലിച് ചെയ്യുക->Click Here


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!