പ്രധാനമന്ത്രി വിള ഇൻഷ്വറൻസ് പദ്ധതി: അവസാന തീയതി 31
തിരുവനന്തപുരം: 2020 റാബി സീസണിൽ കർഷകർക്ക് പ്രധാനമന്ത്രി വിള ഇൻഷ്വറൻസ് പദ്ധതിയിലും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയിലും ചേരാനുള്ള അവസാന തീയതി 31. പദ്ധതികളിൽ ഇനിയും അംഗമാകാത്ത കർഷകർ അക്ഷയ കേന്ദ്രങ്ങൾ, അംഗീകൃത മൈക്രോ ഇൻഷ്വറൻസ് ഏജന്റുമാർ/ബ്രോക്കിംഗ് പ്രതിനിധികൾ എന്നിവരുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണം. കർഷകന് നേരിട്ട് ഓണ്‍ലൈനായും (http://www.pmfby.gov.in ) ചേരാം. അപേക്ഷയോടൊപ്പം നിശ്ചിത പ്രീമിയവും ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, നികുതി/പാട്ടച്ചീട്ട് എന്നിവയുടെ കോപ്പികളും സമർപ്പിക്കണം.
വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്തിട്ടുള്ള കർഷകരെ അതാതു ബാങ്കുകൾക്ക് പദ്ധതിയിൽ ചേർക്കാം. ഇതിനു കർഷകർ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ട. കൂടുതൽ വിവരങ്ങൾക്ക് അതാത് കൃഷിഭവനുമായോ അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കന്പനിയുടെ റീജണൽ ഓഫീസുമായോ ബന്ധപ്പെടുക. ടോൾഫ്രീ നന്പർ: 1800-425-7064.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here