ഉപജില്ല കലോത്സവങ്ങളിൽ വിധികർത്താക്കളാകാൻ അവസരം
മലപ്പുറം: തിരൂർ വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള തിരൂർ, പൊന്നാനി, എടപ്പാൾ, കുറ്റിപ്പുറം ഉപജില്ലകളിലെ കലോത്സവത്തിന് വിധികർത്താക്കളെ നിശ്ചയിക്കുന്നതിന് കേരള സ്കൂൾ കലോത്സവ മാനുവൽ പ്രകാരമുള്ള എല്ല ഇനങ്ങളിലും വിധികർത്താക്കളാകാൻ പ്രാഗല്ഭ്യം നേടിയവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രാഗല്ഭ്യം, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ 20നകം ജില്ല വിദ്യാഭ്യാസ ഓഫിസർ, തിരൂർ-676101 വിലാസത്തിൽ അപേക്ഷിക്കണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here