HomeNewsCrimeFraudമുക്കുപണ്ടംവെച്ച് തട്ടിപ്പ്: പ്രതികളെ സഹായിച്ചതിന് അപ്രൈസർ അറസ്റ്റിൽ

മുക്കുപണ്ടംവെച്ച് തട്ടിപ്പ്: പ്രതികളെ സഹായിച്ചതിന് അപ്രൈസർ അറസ്റ്റിൽ

appraiser-rajan-valanchery-ksfe

മുക്കുപണ്ടംവെച്ച് തട്ടിപ്പ്: പ്രതികളെ സഹായിച്ചതിന് അപ്രൈസർ അറസ്റ്റിൽ

വളാഞ്ചേരി : കെ.എസ്.എഫ്.ഇ.യുടെ വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് കോടികൾ തട്ടിയ സംഭവത്തിൽ അപ്രൈസർ അറസ്റ്റിൽ. വളാഞ്ചേരി സ്വദേശിയായ കൊളത്തൂർ അമ്പലപ്പടി ശ്രീരാഗത്തിൽ രാജനാ (67)ണ് അറസ്റ്റിലായത്. അപ്രൈസറാണ് മുക്കുപണ്ടം സ്വർണമെന്ന വ്യാജേന പണയംവെക്കാനും പ്രതികൾക്ക് കോടികൾ കിട്ടാനും സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രാജനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
valanchery-ksfe
സംഭവത്തിലെ മറ്റ് പ്രതികളായ തിരുവേഗപ്പുറ വിളത്തൂർ സ്വദേശികളായ പടപ്പേത്തൊടി അബ്ദുൽനിഷാദ്, കാവുംപുറത്ത മുഹമ്മദ് ഷെരീഫ്, പറത്തോട്ടിൽ മുഹമ്മദ് അഷറഫ്, പനങ്ങാട്ടുതൊടി റഷീദലി എന്നിവരെ പിടികിട്ടിയിട്ടില്ല. ഇവർ ഒളിവിൽത്തന്നെയാണെന്നും പിടികൂടാനുള്ള ശ്രമം ഊർജിതമാമെന്നും പോലീസ് പറഞ്ഞു. 221പവൻ മുക്കുപണ്ടം പണയംവെച്ച് 1,00,48,996 രൂപയാണ് ഇവർ തട്ടിയെടുത്തുവെന്നാണ് ആദ്യദിവസം പുറത്തുവന്ന വിവരം. എന്നാൽ കെ.എസ്.എഫ്.ഇ.യുടെ ഓഡിറ്റ് ടീം തട്ടിപ്പ് ഏഴ്‌ കോടിയോളം രൂപയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ശാഖാ മാനേജർ പരാതി നൽകിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!