എടയൂർ കെ.എം.യു.പി സ്കൂളിൽ അറബി ഭാഷാചരണത്തിന് തുടക്കമായി
എടയൂർ: അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എടയൂർ കെ. എം.യു.പി.സ്കൂൾ സംഘടിപ്പിക്കുന്ന വാരാചരണത്തിന് എക്സിബിഷനോടെ തുടക്കമായി. അറബിക് കാലിഗ്രഫി, ഭാഷാ ചരിത്രം, അറബ് കറൻസി ശേഖരം, ഖുർആൻ നാൾവഴികൾ, അറബ് സാഹിത്യ പ്രതിഭകൾ,വിജ്ഞാന ശാഖകൾ തുടങ്ങിയ വൈവിധ്യമാർന്ന ശേഖരങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു.
അബ്ദുൽ വാഹിദ് മുസ്ല്യാർ അത്തിപ്പറ്റ ഉദ്ഘാടനം ചെയ്തു. പി. ഷെരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ. കെ. ആർ. ബിജു മാനേജർ പി. പി. പ്രേമജ ടീച്ചർ, പി. ടി. എ. വൈസ് പ്രസിഡന്റ് ഷാജി പേരൊഴി, എം പി.ടി.എ.പ്രസിഡന്റ് സവിത, പി.ടി.എ. ഭാരവാഹികളായ എം. പി. ഇബ്രാഹിം, കെ. പി. മൊയ്തു, അധ്യാപകരായ വി അബ്ദുസ്സമദ് . വി.പി. മിന്നത്ത്, ഹഫീസ് മുഹമ്മദ്, കെ. ജയ ചന്ദ്രൻ, വി. ആർ. രേഖ, കെ കെ ഗിരിജ,സുമയ്യ മുഹമ്മദലി, എം ഉമ്മർ, കെ വി സുധീർ,റാണി ജി,ഫസൽ,സി. പി. സിബിയ എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here