നാഗപറമ്പിൽ കണ്ടെത്തിയ പുരാവസ്‌തുശേഖരം മഹാശിലാസംസ്‌കാര കാലത്തേതെന്ന് പുരാവസ്‌തു വിഭാഗം
കുറ്റിപ്പുറം : ജൽജീവൻ പദ്ധതിയുടെ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ കുഴിയെടുക്കുന്നതിനിടെ നാഗപറമ്പിൽ കണ്ടെത്തിയ ഗുഹയും മൺപാത്രങ്ങളും മഹാശിലാസംസ്‌കാര കാലഘട്ടത്തിലേതെന്ന് പുരാവസ്തുവിഭാഗം ഉദ്യോഗസ്ഥർ വിലയിരുത്തി. വെള്ളിയാഴ്‌ച സ്ഥലത്തെത്തിയ കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഇൻചാർജ് ഓഫീസർ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗുഹയും അതിൽനിന്നു ലഭിച്ച മൺകുടങ്ങളും പാത്രങ്ങളും പരിശോധിച്ചത്.
ഇവയ്ക്ക് 2000 മുതൽ 2500 വർഷം വരെ പഴക്കമുണ്ടെന്നും സംഘം വിലയിരുത്തി.കണ്ടെത്തിയ പുരാവസ്തുക്കളെ സംബന്ധിച്ച് അടുത്തദിവസം സംസ്ഥാന പുരാവസ്തു ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ആർക്കിയോളജി വിഭാഗത്തിന്റെ അനുമതി ലഭിച്ചതിനുശേഷം പിന്നീട് ഗുഹ തുറന്ന് പരിശോധന നടത്തുമെന്നും കെ. കൃഷ്ണരാജ് പറഞ്ഞു.ത്തിലുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here