വളാഞ്ചേരി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു.)
വളാഞ്ചേരി : നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് പിരിവ് കാര്യക്ഷമമാക്കുക, ക്ഷേമനിധി പെൻഷനും ആനുകൂല്യ കുടിശ്ശികയും വിതരണംചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു.) വളാഞ്ചേരി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി എം. മോഹൻദാസ് ഉദ്ഘാടനംചെയ്തു.
ഏരിയാ ട്രഷറർ ശിവദാസൻ അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി വി.കെ. രാജീവ്, ജില്ലാ പ്രസിഡന്റ് സി. ഭാസ്കരൻ, ഏരിയാ പ്രസിഡൻറ് കെ.വി. ബാബുരാജ്, ജില്ലാക്കമ്മിറ്റി അംഗങ്ങളായ ആർ.കെ. സുബ്രഹ്മണ്യൻ, ആർ.കെ. പ്രമീള, ഏരിയാ സെക്രട്ടറി വി.കെ. സുബ്രഹ്മണ്യൻ, വി.പി. സതീശൻ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here