HomeNewsEducationNewsവളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവത്തിന് തുടക്കമായി

വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവത്തിന് തുടക്കമായി

വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവത്തിന് തുടക്കമായി

വളാഞ്ചേരി : വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം പ്രഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സാജിത ടീച്ചർ, സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ,വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട്, ഗേൾസ് ഹയർ സെക്കൻററി സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ. അബ്ദുൽ സലാം, പ്രിൻസിപ്പൽ ടി.വി. സുജ, പ്രധാനധ്യാപകൻ എം.വി. ജെയ്സൺ, സ്റ്റാഫ് സെക്രട്ടറിമാരായ സുരേഷ് പൂവാട്ടു മീത്തൽ, പി. നൗഷാദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി സ്വാഗതവും, പ്രോഗ്രാം കൺവീനർ ഹാഷിം കെ. സലാം നന്ദിയും പറഞ്ഞു.രണ്ട് ദിവസമായി നടക്കുന്ന കലോത്സവം ശനിയാഴ്ച സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!