മൂന്നാക്കൽ അൽ മഖ്ദൂം വാഫി കോളേജിൽ ആർട്സ് ഫെസ്റ്റിന് സമാപനം
വളാഞ്ചേരി : മൂന്നാക്കൽ അൽ മഖ്ദൂം വാഫി കോളേജിൽ രണ്ട് ദിവസങ്ങളിലായി നടന്ന ‘കലിസ്റ്റോ-18 ‘ ആർടസ് ഫെസ്റ്റിന് പരിസമാപ്തി കുറിച്ചു. 50 ലധികം ഇനങ്ങളിലായി നിരവധി മത്സരാർത്ഥികൾ മാറ്റുരച്ച കലാമേളയുടെ സമാപന സംഗമത്തിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഉസ്താദ് ഇസ്മാഈൽ ബാഖവി ഉദ്ഘാടനം നിർവഹിച്ചു.
ഉസ്താദ് അസീസ് ഫൈസി അധ്യക്ഷനായിരുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന സ്റ്റേജിന മത്സരങ്ങളിൽ 645 പോയിന്റ് നേടി മുബാറസ ടീം ഒന്നാം സ്ഥാനവും 557 പോയിന്റ് നേടി മുസാബഖ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചടങ്ങിൽ കെ ടി അഷ്‌റഫ് ഹുദവി, കെ ടി നിസാർ ബാബു, ഉസ്താദ് ശാഹുൽ ഹമീദ് ഹുദവി, ജാബിർ വാഫി, സ്വാദിഖ് വാഫി, അഷ്‌റഫ് വാഫി, ഷുഹൈബ് എന്നിവർ സംസാരിച്ചു.

കലിസ്റ്റോ-18 ആർട്സ് ഫെസ്റ്റ് കലാമേളയുടെ സമാപന സംഗമം അൽ മഖ്ദൂം വാഫി കോളേജ് വൈസ് പ്രിൻസിപ്പാൾ ഉസ്താദ് ഇസ്മാഈൽ ബാഖവി ഉദ്ഘാടനം നിർവഹിക്കുന്നു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here