കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ കലോത്സവത്തിന് തുടക്കമായി
വളാഞ്ചേരി : അക്ഷരങ്ങളെ വായിച്ചെടുക്കാൻ വന്നവർ കഥകളും കവിതകളും രചിച്ചു കളം നിറഞ്ഞാടിയപ്പോൾ നഷ്ടപെട്ട പഠന കാലം തിരിച്ചു കിട്ടിയതിന്റെ ആത്മനിർവൃതിയിലായിരുന്നു അവരെല്ലാം. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷൻ ആഭിമുഖ്യത്തിൽ നടക്കുന്ന തുടർവിദ്യാഭ്യാസ കലോത്സവത്തിന് തുടക്കമായി. സാക്ഷരത തുല്യത പഠിതാക്കളുടെ കലോത്സവത്തിന്ടെ ആദ്യ ദിവസത്തിൽ നിരവധി പേരായിരുന്നു പ്രായവും ജോലിയും വക വെക്കാതെ ജീവിത പ്രാരാബ്‌ധങൾക്കിടയിലും മത്സരത്തിന് വേണ്ടി എത്തിയത്. ആദ്യ ദിനത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ വളാഞ്ചേരി ഹയർ സെക്കന്ററി തുല്യത പഠനകേന്ദ്രം 36 പോയിന്റുമായി ഒന്നാം സ്ഥാനത്തും വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി തുല്യത പഠനകേന്ദ്രം 12 പോയിന്റുമായി രണ്ടാം സ്ഥാനത്തും തുടരുന്നു.
മത്സരഫലങ്ങൾ
കഥാരചന
1. കെ പി പ്രവീൺ കുമാർ
2. എൻ പി സുനിത
2. പി പ്രസന്ന
3. പി ലേഖ
4. പി രജിഷ
ഉപന്യാസ രചന
1. സി പി ജിസ്മ
2. കെ പി സബ്ന
2. എം അനീഷ്
3. ടി കെ പ്രിയ
ജലചായം
1. കെ പി പ്രവീൺ കുമാർ
2. എൻ പി സുനിത
3. കെ പി അഷ്‌റഫ്
പെൻസിൽ ഡ്രോയിങ്
1. കെ പി പ്രവീൺ കുമാർ
1. കെ ഭാസ്കരൻ
3. സുധീഷ് വിപി
4. സി രജിഷ
പ്രസംഗം
1. കെ നിയാസ്
2. എം പി അബ്ദുൽ കരീം
3. മുഹമ്മദ് മുസ്തഫ
കവിത രചന
1. കെ പി പ്രവീൺ കുമാർ
2. കെ പി അഷ്‌റഫ്
2. എം പി സുനിത
3. ടി കെ പ്രമോദ്
3. കെ പി ഷബ്‌ന
ഇന്ന് നടന്ന പരിപാടിക്ക് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു, പ്രേരക്മാരായ കെ പ്രിയ, കെ പി സാജിത, യു വസന്ത, ബാവ രണ്ടത്താണി, കെ വി സവാദ്, കെ പി നൗഷാദ്, എം പി എം ബഷീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയുടെ ഔപചാരിക ഉത്ഘാടനം ഞായറാഴ്ച വളാഞ്ചേരി എംഇഎസ് കെവിഎം കോളേജിൽ പ്രൊഫ. കെ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സികെ റുഫീന എന്നിവർ പങ്കെടുക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here