കെയർ മാറാക്കര; മൊബൈൽ ക്ലിനിക്ക് മുഖേന ഏർക്കര സബ് സെന്ററിൽ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി
മാറാക്കര: മാറാക്കര പഞ്ചായത്ത് കെയർ മാറാക്കര പദ്ധതിയുടെ ഭാഗമായി മൊബൈൽ ക്ലിനിക്ക് ഇന്ന് രണ്ട് മൂന്ന് വാർഡുകൾ കൂടി ഏർക്കര സബ് സെന്ററിൽ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി.
കെയർ മാറാക്കര പദ്ധതി വഴി ഇന്ന് രണ്ടാം ദിവസമാണ് മൊബൈൽ ക്ലിനിക്ക് വഴി പരിശോധന നടത്തുന്നത്. രോഗങ്ങൾ മൂലം ആശുപത്രികളിൽ എത്താൻ സാധിക്കാതെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കോവിഡ് പോസിറ്റീവല്ലാത്ത രോഗികൾക്കായാണ് പഞ്ചായത്ത് ഈ ഒരു പദ്ധതി നടപ്പിലാക്കിയത്. കോവിഡ് പേടി മൂലം ആശുപത്രികളിൽ പോകാൻ മടിക്കുന്നവർക്കും വളരെ അധികം ആശ്വാസമാണ് ഇത്.
ഏർക്കര സബ് സെന്ററിൽ മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.പി സജ്ന ടീച്ചർ, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ സുബൈർ, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി കുഞ്ഞിമുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പാമ്പലത്ത് നജ്മത്ത് , മെമ്പർ എ.പി ജാഫറലി, ശ്രീഹരി, ആർ. ആർ. ട്ടി അംഗങ്ങളായ അദ്നാൻ ഒ.കെ, അൻവർ ഒ.കെ., ശാക്കിർ കെ.പി. റസാഖ് ഒ.കെ, മുഹമ്മദലി ആശാവർക്കർ സിന്ധു എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here