പ്രളയ മുന്നൊരുക്കം: ഇരിമ്പിളിയത്ത് ബോട്ടുകളെത്തിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ പ്രളയമുണ്ടായാൽ ആളുകളെ രക്ഷപ്പെടുത്താനുള്ള ബോട്ടുകൾ റെഡി. രണ്ട് വലിയ യന്ത്രവത്കൃത ബോട്ടുകളാണ് ചൊവ്വാഴ്ച താനൂരിൽനിന്ന് എത്തിച്ചത്. മേഖലയിലെ അടിസ്ഥാന ദുരിതാശ്വാസക്യാമ്പായി റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുള്ള ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലേക്ക് ബോട്ടുകൾ എത്തിക്കാൻ പ്രയാസമുള്ളതിനാൽ കോട്ടപ്പുറം എ.എം.എൽ.പി. സ്കൂളിലാണ് ബോട്ടുകളുള്ളത്.സുരക്ഷ നേരത്തെ ഒരുക്കി തൂതപ്പുഴ കരകവിയുന്നതോടെ ഇരിമ്പിളിയം പഞ്ചായത്തിന്റെ പലപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങുന്നത് മുൻകൂട്ടിക്കണ്ടാണ് ഇക്കുറി നേരത്തെ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത്.
ബോട്ട് പ്രവർത്തിപ്പിക്കാനുള്ള സാങ്കേതികവിദഗ്ധർ വലിയകുന്നിൽ ക്യാമ്പ് ചെയ്യുകയാണ്. കഴിഞ്ഞവർഷം പുറമണ്ണൂർ, ഇരിമ്പിളിയം, കൊടുമുടി, വെണ്ടല്ലൂർ എന്നീ പ്രദേശങ്ങൾ പൂർണമായും പ്രളയത്തിൽ മുങ്ങിയിരുന്നു. ഈ പ്രദേശങ്ങളിൽനിന്ന് മുന്നൂറോളംപേരാണ് വിവിധക്യാമ്പുകളിൽ താമസിച്ചത്. വീടുകൾ വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് ഒമ്പത് ദിവസംവരെ ക്യാമ്പുകളിൽ കഴിഞ്ഞവരുമുണ്ടായിരുന്നു. ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നേരത്തെതന്നെ മുന്നൊരുക്കങ്ങൾ നടപ്പാക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here