HomeNewsPoliticsഷാഹിനയുടെ പടിയിറക്കം പദ്ധതികൾ നടപ്പാക്കാനാകാതെ

ഷാഹിനയുടെ പടിയിറക്കം പദ്ധതികൾ നടപ്പാക്കാനാകാതെ

shahina-teacher

ഷാഹിനയുടെ പടിയിറക്കം പദ്ധതികൾ നടപ്പാക്കാനാകാതെ

വളാഞ്ചേരി ∙ പ്രഖ്യാപിത പദ്ധതികളൊന്നും പൂർത്തീകരിക്കാനാകാതെ നഗരസഭാധ്യക്ഷ എം.ഷാഹിനയുടെ പടിയിറക്കം. നഗരസഭയായി ഉയർന്ന് പ്രഥമ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മനസ്സിലുണ്ടായിരുന്ന ഒട്ടേറെ കർമപദ്ധതികൾ ഇനിയും വെളിച്ചം കാണാതെ കിടപ്പാണ്.
ad
നഗരസഭയെ പൂർണ വൈഫൈ സിറ്റിയാക്കുക, നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക, ശുദ്ധജലദൗർലഭ്യം തീർക്കുക, വൈക്കത്തൂരിലെ ബംഗ്ലാവുപറമ്പിൽ നഗരസഭയ്ക്കു സ്വന്തം കെട്ടിടം നിർമിക്കുക എന്നിവയെല്ലാം പ്രധാന ലക്ഷ്യങ്ങളായിരുന്നു. സ്വന്തം പാർട്ടിയിൽ നിന്നുള്ള ചില കൗൺസിലർമാരുടെ എതിർപ്പും വികസനപ്രവർത്തനങ്ങൾക്കുള്ള തടസ്സങ്ങളുമാണ് രാജിക്കു കാരണമെന്നു ഷാഹിന പറഞ്ഞു. വൈസ് ചെയർമാൻ കെ.വി.ഉണ്ണിക്കൃഷ്ണനാണ് താൽക്കാലിക അധ്യക്ഷൻ. രാജികാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്നു രണ്ടിനു നഗരസഭ സമ്മേളനഹാളിൽ പ്രത്യേക കൗൺസിൽ ചേരും.
vision


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!