രണ്ടായിരം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് തർക്കം; വളാഞ്ചേരി സ്വദേശിയെ കുത്തിയ അതിഥി തൊഴിലാളി പിടിയിൽ
വളാഞ്ചേരി: 2000 രൂപയുടെ പണമിടപ്പാട് സംബന്ധിച്ചുള്ള തർക്കത്തിൽ വളാഞ്ചേരി സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. ആസാം സ്വദേശിയായ അതിഥി തൊഴിലാളി, മഹാബൂൽ ഹക്ക് (27) ആണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയിൽ വളാഞ്ചേരി കാവുംപുറത്ത് വെച്ച് നടന്ന അടിപിടിക്കിടയിലാണ് പൈങ്കണ്ണൂർ സ്വദേശിക്ക് കുത്തേറ്റത്.
വളാഞ്ചേരി എസ്.എച്.ഒ എം.കെ ഷാജിയും സംഘവും അറസ്റ്റ് ചെയത മഹാബൂൽ ഹഖിനെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here