ജുമാ നമസ്കാരത്തിനിടെ പള്ളിയിലെ ഭണ്ഡാരം മോഷണശ്രമം: പൈങ്കണ്ണൂരിൽ അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ
പൈങ്കണ്ണൂർ: ജുമാ നമസ്കാരത്തിനിടെ പള്ളിയിലെ ഭണ്ഡാരം മോഷ്ടിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു പോലീസിലേൽപ്പിച്ചു. പാണ്ടികശാല ജുമാ മസ്‌ജിദിൽ ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
മോഷണം ലക്ഷ്യം വച്ച് എത്തിയ അസം സ്വദേശി മുഹമ്മദ് അസ്ലം അഹമ്മദാണ് മോഷണത്തിനിടെ പിടിയിലായത്. നമസ്കാരത്തിനെന്ന വ്യാജേന പള്ളിയിലെത്തിയ ഇയാൾ ആളുകൾ പിരിയുന്ന സമയം നോക്കി കൈയിൽ കരുതിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പള്ളിയിലെ ഭണ്ഡാരം തകർക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ഒരു ദറസ് വിദ്യാർഥി ഇയാളെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ വിദ്യാർഥിയെ കീഴ്പ്പെടുത്തി ഇയാൾ ഓടിയെങ്ക്ലും നാട്ടുകാർ പ്രദേശം വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു,
പ്രതിയെ കുറ്റിപ്പുറം പോലീസെത്തി കസ്റ്റഡിയിൽ എടുത്തു. മോഷണങ്ങളും മോഷണശ്രമങ്ങളും പതിവായതിനെ തുടർന്ന് ദേശീയപാതയോരത്തെ ആരാധനാലയങ്ങളിൽ ക്യാമറകൽ സ്ഥാപിക്കണമെന്ന് പോകീസ് നിർദേശിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here