മധു വധം; പ്രതികളെ മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി
തവനൂർ : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ഏഴുവർഷം തടവിന് ശിക്ഷിച്ച 13 പ്രതികളെയാണ് മലമ്പുഴ ജില്ലാജയിലിൽനിന്ന് വ്യാഴാഴ്‌ച ഉച്ചയോടെ തവനൂരിലെത്തിച്ചത്.
ഒന്നാംപ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (59), രണ്ടാംപ്രതി മുക്കാലി കിളയിൽ മരക്കാർ (41), മൂന്നാംപ്രതി മുക്കാലി പൊതുവച്ചോല ഷംസുദീൻ (41), അഞ്ചാംപ്രതി മുക്കാലി താഴുശേരി രാധാകൃഷ്ണൻ (40), ആറാംപ്രതി ആനമൂളി പൊതുവച്ചോല അബൂബക്കർ (39), ഏഴാംപ്രതി മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ദിഖ് (46), എട്ടാംപ്രതി മുക്കാലി തൊട്ടിയിൽ ഉബൈദ് (33), ഒൻപതാംപ്രതി മുക്കാലി വിരുത്തിയിൽ നജീബ് (41), പത്താംപ്രതി മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോൻ (52), പന്ത്രണ്ടാംപ്രതി മുക്കാലി പൊട്ടിയൂർകുന്ന് പുത്തൻപുരയ്ക്കൽ സജീവ് (38), പതിമൂന്നാംപ്രതി മുക്കാലി കള്ളമല മുരിക്കട സതീഷ് (43), പതിനാലാംപ്രതി കള്ളമല ചെരുവിൽവീട്ടിൽ ഹരീഷ് (42), പതിനഞ്ചാംപ്രതി കള്ളമല ചെരുവിൽവീട്ടിൽ ബിജു (45) എന്നിവരെയാണ് തവനൂരിലെ ജയിലിലെത്തിച്ചത്. പാലക്കാട് എ.ആർ. ക്യാമ്പിലെ എ.എസ്.ഐ. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ എത്തിച്ചത്.
പ്രതികളുമായി വ്യാഴാഴ്‌ച രാവിലെ ഒൻപതോടെ ജില്ലാജയിലിൽനിന്ന് യാത്രതിരിച്ച വാൻ പതിനൊന്നേമുക്കാലോടെ തവനൂരിലെത്തി. നടപടികൾ പൂർത്തിയാക്കി പന്ത്രണ്ടരയോടെ എല്ലാവരേയും ജയിലിനകത്തേയ്ക്ക് പ്രവേശിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here