യുവാവിനെ മയക്കി പണവും മൊബൈലും കവർന്നു; ആതവനാട് സ്വദേശി വളാഞ്ചേരി പോലീസിന്റെ പിടിയിൽ
വളാഞ്ചേരി: ബാറിൽ നിന്നും പരിചയപ്പെട്ട യുവാവിനെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം കൂട്ടി മയക്ക് സ്പ്രെ മുഖത്തടിച്ച ബോധം കെടുത്തി പണവും, ടാബും, മൊബൈൽ ഫോണും കവർന്ന കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആതവനാട് അണ്ണത്ത് കാഞ്ഞിരങ്ങാട് മുഹമ്മദ് ഷെരീഫ് എന്ന പന്തൽ ബാപ്പു (33) നെ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷും സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കുമടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
അങ്ങാടിപ്പുറത്തുള്ള ബാറിൽ നിന്നും പരിചയപ്പെട്ട പുത്തനങ്ങാടി സ്വദേശിയായ യുവാവിൻറെ പരാതിയിലാണ് അറസ്റ്റ്. സഹോദരിയുടെ കുട്ടി ആശുപത്രിയിലാണെന്നും വീട്ടിൽ നിന്നും പണം എടുത്തു നൽകണമെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് യുവാവിനെ ഒപ്പം കൂട്ടിയ പ്രതി ആതവനാട് പരിതിക്കടുത്തുള്ള കൊടക്കാട് ഹിൽസ് എന്ന ഒഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും യുവാവിൻെറ മുഖത്ത് മയക്കു സ്പ്രേ അടിക്കുകയുമായിരുന്നു. പ്രതിയെ പെരുമ്പാവൂരിൽ നിന്നുമാണ് കസ്റ്റഡയിൽ എടുത്തത്. പ്രതി ഇതിനു മുമ്പും സമാന രീതിയിൽ പല കളവു കേസിലും പ്രതിയായി ജയിലിൽ കിടന്നിട്ടുണ്ട്. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്ഐ അബ്ദുൽ അസീസ്, സിവിൽ പോലീസ് ഓഫീസറായ രജീഷ്, അഖിൽ, ശ്രീജിത്ത്, അബ്ദുൽ റഷീദ് എന്നിവരുമുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here