ലക്ഷദ്വീപിന് ഐക്യദാർഢ്യം; ആതവനാട് പഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി
ആതവനാട്: ലക്ഷദ്വീപ് സമൂഹത്തിന് പിന്തുണ നൽകി കൊണ്ട് വിവാദ അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുക എന്ന് ആവശ്യപ്പെട്ടു ആതവനാട് പഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി. ലക്ഷദ്വീപിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉയരുന്ന ഈ അവസരത്തിൽ ആതവനാട് പഞ്ചായത്ത് ഭരണസമിതിയും ലക്ഷദ്വീപ് സമൂഹത്തിന് പിന്തുണ നൽകി കൊണ്ടാണ് പ്രമേയം പാസാക്കിയത്.
പതിനഞ്ചാം വാർഡ് മെമ്പർ അത്തിക്കാട്ടിൽ ശിഹാബ് പ്രമേയം അവതരിപ്പിച്ചു. ഭരണസമിതി ഐക്യകണ്ഠേനെയാണ് പ്രമേയം പാസാക്കിയത് . ലക്ഷദ്വീപിലെ ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്ന രൂപത്തിലുള്ള ഗുണ്ടാ ആക്ട് പോലെയുള്ള കരിനിയമങ്ങളും, ബീഫ് നിരോധനവുമായി ബന്ധപ്പെട്ട RSS അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേലിനെ കേന്ദ്രസർക്കാർ തിരിച്ചു വിളിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രമേയം. ഇതേ വിഷയത്തിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉയർന്ന ഈ അവസരത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ പ്രമേയമായി ലക്ഷദ്വീപിനെ വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here