HomeNewsEvents‘അതിജീവനം’; ലഹരിക്കെതിരേ മെഗാ കാമ്പയിനുമായി മാറാക്കര ഗ്രാമപ്പഞ്ചായത്ത്

‘അതിജീവനം’; ലഹരിക്കെതിരേ മെഗാ കാമ്പയിനുമായി മാറാക്കര ഗ്രാമപ്പഞ്ചായത്ത്

athijeevanam-marakkara-drug

‘അതിജീവനം’; ലഹരിക്കെതിരേ മെഗാ കാമ്പയിനുമായി മാറാക്കര ഗ്രാമപ്പഞ്ചായത്ത്

മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ ‘അതിജീവന’മെന്ന പേരിൽ ലഹരിക്കെതിരേ മെഗാ കാമ്പയിൻ തുടങ്ങി. ‘ഒന്നിച്ചുറക്കെ ലഹരി അരുതെന്ന് പറയാം’ എന്ന തലക്കെട്ടിൽ വിവിധ കർമപദ്ധതികളോടെ ഒരു മാസത്തെ കാമ്പയിനാണ് ആരംഭിച്ചത്. പഞ്ചായത്തിലെ ഇരുപത് വാർഡുകളിൽനിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കെതിരേ ‘ഫുട്‌ബോൾ ലഹരി’ എന്ന പേരിൽ ഫുട്‌ബോൾ മത്സരങ്ങൾ, തെരുവുനാടകം, കൂട്ടയോട്ടം, കുടുംബസഭകൾ, കലാജാഥകൾ, ലഘുലേഖകളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുക. കാമ്പയിന്റെ ഉദ്ഘാടനം മലപ്പുറം അഡീഷണൽ എസ്.പി. ഫിറോസ് എം. ഷഫീഖ് നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷെരീഫ ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, കാടാമ്പുഴ എസ്.എച്ച്.ഒ. കമറുദ്ദീൻ വള്ളിക്കാടൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, എൻ. കുഞ്ഞിമുഹമ്മദ്, ശ്രീഹരി, റഷീദ് പാറമ്മൽ, കെ.പി. നാസർ, നിമിഷ പ്രദീപ്, വി. മധുസൂദനൻ, വി.കെ. ഷഫീഖ്, എം. അഹമ്മദ്, വി.പി. റഷീദ്, പഞ്ചായത്ത് സെക്രട്ടറി അജയ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!