എടയൂർ അത്തിക ച്ചിറ തകർച്ചയുടെ വക്കിൽ
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ അത്തികച്ചിറ തകർച്ചയുടെ വക്കിൽ. നല്ലൊരു മഴ പെയ്താൽ വെള്ളം കുത്തിയൊഴുകി വന്നാൽ തകരുന്ന അവസ്ഥയിലാണിപ്പോൾ. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് തെല്ലൊരു ആശ്വാസമാണീ ചിറ . കൃഷി ആവശ്യങ്ങൾക്കും വെള്ളമുപയോഗിക്കുന്നുണ്ട്. ഏതാനും മാസം മുൻപ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതിയ പാത്തികൾ എത്തിച്ചിട്ടുണ്ട്.
സൈഡ് തേപ്പും കഴിഞ്ഞു. എന്നിട്ടിപ്പോഴും ചോർച്ചയുണ്ട്. അത് കൊണ്ട് തന്നെ ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. ചിറയുടെ അടിഭാഗം സിമന്റ് അടർന്ന് വീണ് കമ്പി വരെ തുരുമ്പിച്ചിരിക്കുകയാണ് അത് കൊണ്ട് തന്നെ ചിറയുടെ മുകളിൽ കൂടിയുള്ള നടത്തം അപകടകരമാണ്. പുതിയ പഞ്ചായത്ത് ഭരണ സമിതി ജല സംരക്ഷണ പദ്ധതിയിൽ പെടുത്തി ചിറ പൊളിച്ചു മാറ്റി പുതിയത് നിർമ്മിക്കാൻ വേണ്ട ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രാമീണർ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here