അത്തിപ്പറ്റ ഉറുസ് തുടങ്ങി
സൂഫിവര്യൻ അത്തിപ്പറ്റ ഉസ്താദിന്റെ ഒന്നാം ഉറൂസ് വെള്ളിയാഴ്ച മുതൽ നാല് ദിവസങ്ങളിലായി അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങൾ ഊറൂസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശൈഖുൽ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും.
ശനിയാഴ്ച ഒൻപതിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ വിദ്യാർഥി സമ്മേളനം ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ജീലാനി അനുസ്മരണസമ്മേളനം നടക്കും. ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് അത്തിപ്പറ്റ ഉസ്താദ് അനുസ്മരണം പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. തിങ്കളാഴ്ച ഒമ്പതിന് ഉസ്താദിന്റെ സമ്പൂർണ ജീവചരിത്രപുസ്തകം ‘മലയാളത്തിന്റെ സൂഫിസം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യും. സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. സൈനുൽ ആബിദീൻ ഏറ്റുവാങ്ങും. തുടർന്ന് കാൽ ലക്ഷം പേർക്കുള്ള അന്നദാനം തുടങ്ങും. അബ്ദുൽ വാഹിദ് മുസ് ലിയാർ അത്തിപ്പറ്റ, സി.പി. ഹംസഹാജി, ഉസ്മാൻഹാജി ആദൃശേരി, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, ഫാറൂഖ് വാഫി എന്നിവർ പരിപാടികൾ വിശദീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here