അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആട്ടങ്ങയേറ് 18ന്
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രോൽപത്തിയുമായി ബന്ധപ്പെട്ട വിശേഷ ആചാരമായ ആട്ടങ്ങയേറ് തുലാമാസം ഒന്നായ 18ന്. രാവിലെ പന്തീരടീപൂജയ്ക്കു തൊട്ടുമുൻപായി ഭക്തജനങ്ങൾ വടക്കേനടയിൽ പത്തു നടയുടെ താഴെയും ക്ഷേത്രമുറ്റത്തുമായിനിന്ന് ആട്ടങ്ങ കൊണ്ട് പരസ്‍പരം എറിയുന്നതാണു ചടങ്ങ്. ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്‌മരണമായാണു ചടങ്ങ്.
പന്തീരടീപൂജ കഴിഞ്ഞ് നട തുറക്കുമ്പോൾ ഇരുചേരിയും ക്ഷേത്രമുറ്റത്തുനിന്ന് നാലമ്പലത്തിനകത്തേക്ക് ആട്ടങ്ങ എറിയുന്നതോടെ ചടങ്ങ് അവസാനിക്കും. കറുത്ത വാവു ദിവസമായ നവംബർ ഏഴിനാണ് രണ്ടാമത്തെ ആട്ടങ്ങയേറ്. മഴക്കെടുതിയും പ്രളയവും കാരണം ഈ വർഷം ആട്ടങ്ങ യഥേഷ്‌ടം ലഭിക്കാത്ത സാഹചര്യമായതിനാൽ ഭക്തർ ആട്ടങ്ങകൾ ശേഖരിച്ച് എത്തണമെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ സി.സി.ദിനേശ് അഭ്യർഥിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here